‘ദിലീപിനും ആ ആനുകൂല്യം, ആ അനുകമ്പ നല്‍കാന്‍ ഞാന്‍ തയ്യാറായത് പോലെ’ അഡ്വ. സംഗീത ലക്ഷമണ

പോക്‌സോ കേസില്‍ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റില്‍. ഞായറാഴ്ച രാവിലെ മട്ടാഞ്ചേരി എസിപി ഓഫിസിലെത്തി കീഴടങ്ങിയ റോയിയുടെ അറസ്റ്റ് ഉച്ചയ്ക്കുശേഷമാണു രേഖപ്പെടുത്തിയത്. റോയിയുമായി നമ്പര്‍18 ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനു പിന്നാലെയാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സംഭവത്തില്‍ പ്രതികരിച്ച് അഡ്വ. സംഗീത ലക്ഷ്മണ രംഗത്തെത്തി.

സംഗീതയുടെ കുറിപ്പ്

പോക്സോ കേസിലെ പ്രതി റോയ് വയലാട്ട് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസിനെ പുറത്ത് കാണാനില്ലായിരുന്നു. എന്താല്ലേ? മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതി വരെ പോയി പോയതിനേക്കാള്‍ സ്പീഡില്‍ തിരികെ എത്തിയ ഒരു പ്രതിയെ അങ്ങോട്ട് പോയി കണ്ടു പിടിച്ച് അറസ്റ്റ് ചെയ്യാനും അതുമല്ലെങ്കില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്താനും ഒന്നും നമ്മടെ പോലീസിനും പോലീസിലെ ക്രൈം ബ്രാഞ്ചിനും അണ്ടിക്കുറപ്പില്ലായിരുന്നു. എന്താല്ലേ?
ഒടുവില്‍, കീഴടങ്ങിയ റോയ് വയലാട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസേമാന്മാര്‌ടെ ശരീരഭാഷ കണ്ടില്ലേ? വിനീതവിധേയരുടെ വിഡ്ഢിവേഷം കെട്ടികൊണ്ടുള്ള പോലീസേമാന്മാര്‌ടെ പരുങ്ങല് കണ്ടില്ലേ? ഹോ!
പ്രതി കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോ പറയാന്‍ പറ്റില്ല പോലും. എന്താല്ലേ? അങ്ങനെ പറ്റാത്ത കാര്യം പിന്നെ പോലീസ് മറ്റു കേസുകളിലൊക്കെ പറയുന്നത് എങ്ങനെയാണ്? ങേ?
ഞായറാഴ്ചയായിട്ട് കൂടി പോലീസ് സ്റ്റേഷന്‍ പ്രാക്ടീസ് നടത്താനെത്തിയ ആ വനിതാ അഭിഭാഷക ആരാണാവോ? തിരിച്ചും മറിച്ചും രണ്ട് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ ‘ My senior will come and argue, I am only representing the counsel ‘ എന്ന് ജൂനിയര്‍ അഭിഭാഷകര്‍ നിന്ന് കോടതിയില്‍ പറയുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിപ്പോ മാധ്യമക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നിലും അത്തരം മറുപടിയോ? അതും പോലീസ് സ്റ്റേഷന്റെ അകത്ത് കയറി നിന്നുകൊണ്ട്?? ജൂനിയര്‍ വനിതാ അഭിഭാഷകയെ ഞായറാഴ്ച ദിവസം ഇങ്ങനെ അഴിച്ചുവിട്ട സീനിയര്‍ ആരാണാവോ? ഇത്തരം പ്രവണതകള്‍ സംബന്ധിച്ച് അഭിഭാഷകസംഘടനകള്‍ക്ക് എന്തെങ്കിലും പ്രതിഷേധമോ ഇനി അതുമല്ലെങ്കില്‍ അനുകൂലനിലപാടോ ഉണ്ടോ? വെറുതെ ഒന്നറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിചൂന്നെ ഉള്ളു ട്ടോ…
റോയ് വയലാട്ട് വിഷയത്തില്‍ മാധ്യമക്കാര് സമദൂരം പാലിച്ചുകൊണ്ട് മിഴുമിഴാ കളിക്കുന്നത് കണ്ടില്ലേ?
നാട്ടിലെ ഫെമിനിച്ചികള്‍ ഒക്കെ എവിടെ പോയി മറഞ്ഞു? പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ എടുത്ത കേസ് അല്ലേ, അവറ്റകള്‍ക്ക് ഒരു ചുമതലാബോധം തോന്നുന്നില്ലേ?
ആകെ മൊത്തം കോമഡിയാണല്ലോ
# പോക്സോ കേസിലെ പ്രതി റോയ് വയലാട്ട് കുറ്റക്കാരനല്ല എന്ന് കരുതാന്‍ ഞാന്‍ തയ്യാറാണ്. റോയ് വയലാട്ട് വെറും കുറ്റാരോപിതന്‍ മാത്രമാണ് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നതും. യുവനടി കേസിലെ പ്രതി ജനപ്രിയനടന്‍ ദിലീപിനും ആ ആനുകൂല്യം, ആ അനുകമ്പ നല്‍കാന്‍ ഞാന്‍ തയ്യാറായത് പോലെ തന്നെ.

 

Previous articleപ്രണയകഥ പ്രഭാസിന് വഴങ്ങില്ലേ..!? സംവിധായകന്‍ കഷ്ടപ്പെട്ടോ?
Next articleഇനി സംഗതി കളറാകും, മത്സരാര്‍ത്ഥികള്‍ ആരൊക്കെ? ബിഗ്‌ബോസ് സീസണ്‍ 4ന്റെ പുതിയ പ്രൊമോ പുറത്ത്