യഥാർത്ഥത്തിൽ പീഡനം നടന്നോ? നടി പറയുന്നത് കള്ളമെന്ന് അഡ്വ : സം​ഗീത ലക്ഷമൺ

കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്… വര്‍ഷങ്ങളോളമായി തുടരുന്ന പോരാട്ടത്തില്‍ ഇനി വിധി വരാന്‍ ആറ് മാസം കൂടിയിരിക്കെ താന്‍ ഇരയല്ല അതിജീവിത ആണെന്ന് സ്വയം തിരിച്ചറിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നടി . കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കാളിയാകാന്‍ അപ്രതീക്ഷിത അതിഥിയായി നടി എത്തിയിരുന്നു.

Adv. Sangeetha Lakshmana

 

കരഘോഷങ്ങളോടെയായിരുന്നു നടിയെ ആ സദസ്സ് വരവേറ്റത്. ഇപ്പോള്‍ അതേ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മാത്രമല്ല… ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് അഡ്വേക്കറ്റ് സംഗീത ലക്ഷമണ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ച വാക്കുകള്‍ വളരെ വിവാദമായിരുന്നു. റേപ്പ് ചെയ്യപ്പെട്ടാലെ ആ നാട്ടില്‍ വിലയുള്ളൂ എന്നായി മാറി എന്ന് ഇവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ നടിയ്‌ക്കെതിരെ ശക്തമായ വാദമുഖങ്ങള്‍ ഉയര്‍ത്തി ഒരു മുന്‍നിര ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ സംഗീതയുടെ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

Adv. Sangeetha Lakshmana

നടി ഈ കേസ് തീര്‍ച്ചയായും തോല്‍ക്കും എന്നാണ് അവര്‍ അടിവരയിട്ട് പറയുന്നത്. അവരുടെ വാക്കുകളിലേക്ക്… എന്താണ് അന്നി രാത്രി നടന്നത് എന്ന് ഇപ്പോഴും നടി സത്യമായി കോടതിയ്ക്ക് മുന്‍പാകെ അറിയിച്ചിട്ടില്ല. റേപ്പ് ചെയ്യപ്പെട്ടു എന്ന് കോടതിയില്‍ തെളിയിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് എനിക്ക് ഉറപ്പാണ്. കേസ് നന്നായി പഠിച്ചതിന്റെ ബലത്തിലും എല്ലാ നിയമ വശങ്ങളും അറിഞ്ഞ് തന്നെയാണ് പറയുന്നത്. നടി ഇപ്പോള്‍ പെതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ആക്ടീവായതും കോടതിയെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. ദിലീപിനെ താന്‍ വക്കാലത്ത് പറയുകയല്ല. നിരപരാധിത്വം തെളിയിക്കാന്‍ ദിലീപ് നടത്തുന്നതും പോരാട്ടമാണ്..നടിയുടേത് മാത്രമല്ല പോരാട്ടം.

അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നയിക്കുന്ന ഐഫ്ഫ്‌കെ വേദിയില്‍ ദിലീപിനെ എന്തുകൊണ്ട് വിളിച്ചില്ല… റേപ്പ് ചെയ്യപ്പെട്ടു എന്ന് പറയുന്ന അന്ന് രാത്രി നടന്‍ ലാലിന്റെ വീട്ടിലേക്കാണ് നടി അഭയം തേടി എത്തിയത്. പിന്നീട് പോലീസും പ്രമുഖ മാധ്യമ രംഗത്തെ ചിലരും അവിടെ എത്തിയപ്പോള്‍ നടി അവിടെ വെള്ളമടിച്ച് പൂക്കുറ്റി ആയിരുന്നു എന്ന് എന്റെ മാധ്യമസുഹൃത്ത് തന്നോട് വെളിപ്പെടുത്തി എന്നും സംഗീത ലക്ഷ്മണ പറയുന്നു.

മാത്രമല്ല ആക്രമിക്കപ്പെട്ട അന്ന് രാത്രി നടി സഞ്ചരിച്ച കാറ് ലാല്‍ ഏര്‍പ്പാടാക്കി കൊടുത്തതാണ് അതില്‍ എന്താണ് ആര്‍ക്കും സംശയം ഇല്ലാത്തത് എന്നും പരാതി ഇല്ലാത്തത് എന്നും ഇവര്‍ ചോദിക്കുന്നു. സംഗീത ലക്ഷ്മണയുടെ അഭിമുഖം വൈറലാകുന്നതോടെ പുതിയ വിവാദങ്ങളും ഉയര്‍ന്നു വന്നിരിക്കുകയാണ്.

 

 

Previous articleഅതിജീവിതയുടെ കേസ് തോൽക്കുന്നു! വെളിപ്പെടുത്തലുമായി അഡ്വ.സംഗീത ലക്ഷ്മണ; വീഡിയോ
Next articleദിലീപാണ് പ്രതിയെന്ന് കേട്ടപ്പോള്‍ നവ്യ ഞെട്ടിയത് എന്തിന്..!? കാരണമുണ്ട്..!!