Thursday, May 19, 2022
HomeFilm Newsമലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ആരായിരിക്കും സൂപ്പർ താരമാക്കുന്നത് ? ഒറ്റവാക്കിൽ മറുപടി പറയാൻ...

മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ആരായിരിക്കും സൂപ്പർ താരമാക്കുന്നത് ? ഒറ്റവാക്കിൽ മറുപടി പറയാൻ കഴിയുമോ!

നന്ദനം എന്ന സിനിമയ്ക്ക് ശേഷം സിനിമയ്ക്കകത്തും അതെ പോലെ വേളിയിലും  പിന്തുടർന്നു പോരുന്ന ഒരു നടനാണ് പൃഥ്വിരാജ്.വളരെ ശക്തമായ  കാഴ്ച്ചപ്പാടുകളിൽ നിന്നും അതെ പോലെ ഏറ്റവും ഉറച്ച നിലപാടുകളിൽ നിന്നും ഒരു രീതിയിലും വ്യതിചലിക്കാതെ വിമർശകരെ നേരിടുകയും തന്റെ ആശയങ്ങളിൽ  ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുന്ന നടൻ. ആദ്യ കാല ഘട്ടത്തിൽ രൂക്ഷമായ വിമർശിച്ച മിക്കവരും പിന്നീട് താരത്തിനെ വളരെ നല്ല രീതിയിൽ  അംഗീകരിക്കുകയാണുണ്ടായത്.രാജപ്പനിൽ നിന്നും അതി വേഗം രാജുവിലേക്കും അതിനേക്കാൾ വേഗത്തിൽ  രാജുവേട്ടനിലേക്കുമൊക്കെയുള്ള പരിണാമം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ലെന്ന് മിക്കവർക്കും അറിയാം.

dileep
dileep

മലയാള സിനിമയോടുള്ള തന്റെ സ്നേഹവും ആത്മാർതതയും മിക്കപ്പോഴും ഊന്നിപ്പറയുകയും വെറും വാക്കുകളിൽ മാത്രം അത് ഒതുക്കാതെ പ്രവൃത്തികളിലൂടെ  കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. ഏറ്റവും മികച്ച പ്രതിഫലവും പ്രശസ്തിയും ലഭിക്കുന്ന കോളിവുഡ്,ബോളിവുഡ് സിനിമകളിൽ നിന്ന് പരമാവധി മാറിനിന്നു കൊണ്ട് മലയാളം സിനിമയിൽ മാത്രം നിറഞ്ഞു നിൽക്കുന്നത് തൻറെ വാക്കുകളോടുള്ള  ആത്മാർതത ഒന്ന് കൊണ്ട് മാത്രമാണ്.മികച്ച ലാഭമുണ്ടാകാൻ കഴിയുന്ന സ്വന്തം സിനിമകൾ മാത്രം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ഒക്കെ ചെയ്യുന്ന താരമാതൃകകളെ സുഹൃത്തുക്കളോടൊപ്പം ആരംഭിച്ച ഓഗസ്റ്റ് സിനിമയിലൂടെ അയാൾ തിരുത്തിയെഴുതിയിട്ടുണ്ട്.

Nivin-Pauly1
Nivin-Pauly1

അതിന് ശേഷം മിക്കവരും  ആ പാത പിന്തുടർന്നു എന്നത് ഒട്ടും വിസ്മരിക്കുന്നില്ല. അതെ പോലെ അഭിനയത്തിനും നിർമ്മാണത്തിനുമപ്പുറം ലൂസിഫറിലൂടെ സംവിധാനരംഗത്തേയ്ക്കും താരം കടന്നിരിക്കുന്നു.സിനിമയുടെ എല്ലാം മേഖലയിലുമുള്ള ഇടപെടൽ, സിനിമയ്ക്ക് പുറത്തുള്ള മനുഷ്യജീവിതത്തിൻറെ കൃത്യമായ വായന, അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കുന്ന ചിന്തകളിലെ വ്യക്തത ഇതെല്ലം പരിഗണിക്കുമ്പോൾ ഇന്ന് മലയാള സിനിമയിലെ സമകാലികരെക്കാൾ ഒരായിരം പണത്തൂക്കം മുന്നിലാണ് പൃഥ്വിരാജ് എന്ന് തന്നെ ഒരർത്ഥത്തിൽ പറയാൻ സാധിക്കും. താരചട്ടക്കൂടുകൾക്കുള്ളിൽ സ്വയം നിൽക്കാതെ  ബോധപൂർവം മാറി നടക്കുന്നുമുണ്ട് അയാൾ.അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ‘അയ്യപ്പനും കോശിയും’ പോലുള്ള സിനിമകൾ.

Prithviraj1
Prithviraj1

ഏറ്റവും ശക്തമായി തന്നെ എടുത്ത് പറയേണ്ട ഒരു കാര്യം എന്തെന്നാൽ തെലുങ്കിൽ അയ്യപ്പൻ നായരുടെ  കഥാപാത്രം ചെയ്യുന്ന പവൻ കല്ല്യാൺ ‘എൻറെ തല എൻറെ ഫുൾ ഫിഗർ’ എന്ന തലത്തിലേക്ക് തിരക്കഥ മാറ്റിയെഴുതുവാൻ ആവശ്യപ്പെട്ടത് ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.അതെ പോലെ മലയാള സിനിമാ ലോകത്ത് സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ എന്ന പദവിയിൽ ആരും തന്നെ വാഴിക്കപ്പെടുമെന്ന് തോന്നുന്നില്ല.മലയാളി പ്രേക്ഷകർ അതിനുള്ള പക്വത നേടിക്കൊണ്ടിരിക്കുന്ന കാലമാണ് ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്.വളരെ പ്രധാനമായും ഇനി  അഞ്ചോ പത്തോ വർഷങ്ങൾക്ക് ശേഷം  സൂപ്പർ-മെഗാതാര ചേരിതിരിവുകളൊക്കെ സാവധാനം ഇല്ലാതാവുമ്പോൾ മലയാളസിനിമയെ എല്ലാ മേഖലകളിലും ഐക്യപ്പെടുത്തി നിർത്താൻ കഴിയുന്ന ഒരു താരമായി  മാറാനുള്ള എല്ലാ കഴിവുമുള്ള ഒരു മികച്ച വ്യക്തി തന്നെ മലയാളത്തിന്റെ പ്രിയ യുവ നടൻ  പൃഥ്വിരാജ് സുകുമാരൻ.

- Advertisement -
Related News