ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സഹപ്രവർത്തകർക്ക് സ്വർണ നാണയം സമ്മാനമായി നൽകി യുവനടി!

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് യുവനടി കീർത്തി സുരേഷ്. അന്യഭാഷാ ചിത്രങ്ങളിൽ സജീവമായ കീർത്തിയുടെ നിരവധി ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തെലുങ്ക് സിനിമയായ ‘ദസറ’യാണ് താരം ഒടുവിൽ അഭിനയിച്ച ചിത്രം. ദിവസങ്ങൾക്ക് മുൻപാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.നാനി നായകനാവുന്ന ചിത്രമാണ് ദസറ’


ഇപ്പോഴിതാ ‘ദസറ’യുടെ അണിയറ പ്രവർത്തകർക്ക് നടി കീർത്തി സുരേഷ് സ്വർണ നാണയം സമ്മാനമായി നൽകിയെന്നാണ് തെന്നിന്ത്യൻ സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കീർത്തി സുരേഷ് രണ്ട് ഗ്രാം സ്വർണ നാണയം വീതം ‘ദസറ’യുടെ ഷൂട്ടിംഗ് അവസാനിച്ച ദിവസം 130 യൂണിറ്റ് അംഗങ്ങൾക്ക് നൽകിയെന്നാണ് പുറത്ത് വന്നിരിക്കുന്ന വാർത്ത.ദസറയിൽ ‘വെന്നെല’ എന്ന കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്.

മശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്ന സിനിമയാണ് ദസറ.സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് നവിൻ നൂലിയാണ്.ചിത്രത്തിന്റെ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്.അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ കലാസംവിധാനം.ദസറ തിയറ്റർ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലായിരിക്കും സ്ട്രീമിംഗ് ചെയ്യുക.അതേ സമയം ജയം രവി നായകനാകുന്ന ‘സൈറൺ’ ആണ് തമിഴിൽ കീർത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.