ദിയ ഓർഡർ ചെയ്ത സാദനം എന്താണെന്നറിയാൻ തുറന്ന് നോക്കിയ അഹാന ഞെട്ടി!

മലയാള ബിഗ് സ്ക്രീൻ മിനിസ്ക്രീൻ  പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്.…

മലയാള ബിഗ് സ്ക്രീൻ മിനിസ്ക്രീൻ  പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഹസികയും എല്ലാം സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇവർക്കെല്ലാവർക്കും തന്നെ സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ഈ താരകുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ അഹാന പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

അഹാനയുടെ ഇളയ സഹോദരിയായ ദിയ ഓൺലൈൻ വഴി ഓർഡർ ചെയ്ത സാദനം കൈപ്പറ്റിയത് അഹാന ആയിരുന്നു. എന്താണ് ദിയ ഓർഡർ ചെയ്തത് എന്ന് അറിയാൻ വേണ്ടി താൻ സന്തോഷത്തോടെയും ആകാംഷയോടെയും പായ്ക്കറ്റ് പൊട്ടിച്ച് നോക്കി. എന്നാൽ ദിയ ഓർഡർ ചെയ്ത സാദനം കണ്ടു താൻ ഞെട്ടി പോയി എന്നാണ് അഹാന പറഞ്ഞത്. തുറന്ന് നോക്കിയപ്പോൾ താൻ കണ്ടത് ഒരു കൂടു നിറയെ പല്ലികളെ ആണ്. അഞ്ചു പല്ലികൾ ആണ് ആ കൂട്ടിൽ ഉണ്ടായിരുന്നത് എന്നും അതിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് അഹാന കുറിച്ചു.

എന്നാൽ ഇത് യഥാർത്ഥത്തിൽ ജീവനുള്ള പല്ലികൾ ആയിരിക്കില്ല എന്നും പല്ലിയുടെ രൂപത്തിൽ ഉള്ള പെൻസിൽ എറൈസറോ അതല്ലെങ്കിൽ പല്ലിയുടെ കളിപ്പാട്ടമോ ആയിരിക്കാം എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ദിയ ഓർഡർ ചെയ്ത സാദനം കണ്ട് ഞെട്ടി ഇരിക്കുകയാണ് അഹാന.