സിനിമയിൽ എത്തിയപ്പോൾ അച്ഛൻ പറഞ്ഞ ആ ഉപദേശം ഞാൻ സ്വീകരിച്ചില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

സിനിമയിൽ എത്തിയപ്പോൾ അച്ഛൻ പറഞ്ഞ ആ ഉപദേശം ഞാൻ സ്വീകരിച്ചില്ല!

ahaana krishna about krishnakumar

അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചപ്പോൾ അച്ഛൻ ഒരുപാട് കാര്യങ്ങൾ തനിക്ക് പറഞ്ഞു തന്നു എന്ന് തുറന്ന് പറയുകയാണ് അഹാന. സിനിമയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും ഉപദേശങ്ങളും അച്ഛൻ എനിക്ക് തന്നിരുന്നു എന്നും എന്നാൽ അച്ഛൻ പറഞ്ഞ ഒരു കാര്യം മാത്രം ഞാൻ അനുസരിച്ചിട്ടില്ല എന്നും ആണ് അഹാന ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അഹാനയുടെ വാക്കുകൾ ഇങ്ങനെ, സിനിമയിലേക്ക് ഞാൻ അഭിനയിക്കാൻ വരുന്ന സമയത്ത് അച്ഛൻ കുറെ ഉപദേശങ്ങൾ ഒക്കെ എനിക്ക് തന്നിട്ടുണ്ട്. ലൊക്കേഷനില്‍ ആരെയും വില കുറച്ചു കാണരുത്. ലൈറ്റ് ബോയ് മുതല്‍ ചായ കൊണ്ടുവരുന്നവരോട് വരെ നന്നായി പെരുമാറണം. ഷൂട്ടിങ് ലൊക്കേഷനിൽ എല്ലാവരും തുല്യരാണ് എന്നൊക്കെ അച്ഛൻ പറയാറുണ്ടായിരുന്നു. അതൊക്കെ മനസ്സിൽ വെച്ചാണ് ഞാൻ എല്ലാവരോടും പെരുമാറുന്നതും.

Ahaana about school life

Ahaana about school life

ഏതു മേഖലയിൽ ആണ് നമ്മൾ ജോലി ചെയ്യുന്നത് എങ്കിലും മുകളിലേക്ക് പോകുന്ന അതെ മുഖങ്ങള്‍ തന്നെയാണ് താഴേക്ക് വരുമ്പോഴും കാണുന്നത്. അത് കൊണ്ട് ആരെയും ചെറുതായി കാണരുത്. ഒരിക്കലും സിനിമ നമ്മുടെ ജീവിതം അല്ലെന്നും സത്യത്തിൽ സിനിമ എന്ന് പറയുന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആണെന്നും അത് കൊണ്ട് തന്നെ ഇപ്പോഴും ആ ചിന്ത മനസ്സിൽ ഉണ്ടായിരിക്കണം എന്നൊക്കെ അച്ഛൻ പറഞ്ഞു തന്നിരുന്നു. അതൊക്കെ ഞാൻ അതെ പടി കേൾക്കുകയും ചെയ്തിരുന്നു. കൂട്ടത്തിൽ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കണം എന്നും അച്ഛൻ പറഞ്ഞിരുന്നു. പക്ഷെ ആ ഉപദേശം മാത്രം ഞാൻ ഇത് വരെ സ്വീകരിച്ചിട്ടില്ല എന്നും അഹാന പറഞ്ഞു.ahaana

അഭിനയം ആണെങ്കിലും നൃത്തം ആണെങ്കിലും ആലാപനം ആണെങ്കിലും തന്റെ കയ്യിൽ ഭദ്രം ആണെന്ന് തെളിയിച്ച താരമാണ് അഹാന കൃഷ്ണ. മലയാള സിനിമയിൽ നിരവധി ആരാധകർ ഉള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. നടൻ കൃഷ്ണകുമാറിന്റെ മകൾ ആയ അഹാനയ്ക്ക് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. ടോവിനോ തോമസ് നായകനായ ലൂക്കയിൽ നായികയായി എത്തിയത് അഹാന ആയിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്  ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇന്ന് മലയാളത്തിലെ യുവനടിമാരുടെ ഇടയിൽ സ്ഥാനം നേടിയിരിക്കുകയാണ് അഹാന. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലും ഫേസ്ബുക്കിൽ ആണെങ്കിലും എല്ലാം അഹാന സജീവമാണ്.

Trending

To Top