‘വ്യായാമം ചെയ്യുന്നതിനു പുറമെ ജിമ്മില്‍ നിങ്ങള്‍ മറ്റെന്തെങ്കിലും ചെയ്യാറുണ്ടോ? അഹാന

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് താരം. ഇപ്പോഴിതാ ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
‘വ്യായാമം ചെയ്യുന്നതിനു പുറമെ ജിമ്മില്‍ നിങ്ങള്‍ മറ്റെന്തെങ്കിലും ചെയ്യാറുണ്ടോ?’ യെന്നും താരം ഇതിനോടൊപ്പം ചോദിക്കുന്നു.

ahaana_krishna_279328590_719378492589955_5517373297876622239_n

താന്‍ വര്‍ക്ഔട്ട് ചെയ്യാന്‍ മാത്രമല്ല ജിമ്മില്‍ പോകുന്നതെന്നും ‘ബ്ലാ ബ്ലാ’ അടിക്കുക, കണ്ണാടിയില്‍ എന്നെത്തന്നെ നോക്കിയിരിക്കുക, ചിത്രങ്ങള്‍ എടുക്കുക തുടങ്ങിയവയ്ക്കുകൂടി ആണെന്നു താരം പറയുന്നു. മാത്രമല്ല ഇതെല്ലാം ആസ്വദിക്കാന്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി ഞാന്‍ എന്റെ ട്രെയ്‌നറെ പരിശീലിപ്പിച്ചിട്ടുമുണ്ട്. അതായത് അവന്‍ എന്നെ പരിശീലിപ്പിക്കുകയല്ല, മറിച്ച് എന്റര്‍ടെയ്ന്‍ ചെയ്യിക്കുകയാണ്’- അഹാന കുറിച്ചു.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

അഹാനയുടെ ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറലായി. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്താത്തയാളാണ് അഹാന. വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും നേരത്തെയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Previous articleനയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പ്രഗല്‍ഭ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ
Next article‘ചിലർ ഇതിനെ സമ്മാനം എന്ന് വിളിക്കുന്നു, ഞാൻ അതിനെ ചൂഷണം എന്ന് വിളിക്കും’; അക്ഷയ് കുമാർ