‘എന്റെ ഹൃദയത്തിൽ സൂക്ഷിച്ച ഒരു കൂട്ടം ചിത്രങ്ങൾ ഇതാ’ അഹാന കൃഷ്ണ!!!

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്‌റെ മകളാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയും സംവിധായകയുമായ…

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്‌റെ മകളാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയും സംവിധായകയുമായ അഹാന സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അഹാന ,സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ‘ചിന്ന ചിന്ന ആസൈ. എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു കൂട്ടം ഫോട്ടോകൾ ഇതാ, കഴിഞ്ഞ 3 മാസമായി അത് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഞാൻ തന്നെ എന്നെ തടയുകയായിരുന്ന, കാരണം അവ എന്റെ ഹൃദയത്തിൽ സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു..’ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് അഹാന ഇൻസ്റ്റഗ്രമിൽ കുറിച്ചത്.

നാൻസി റാണി എന്ന സിനിമയാണ് താരത്തിന്‌റെതായി റിലീസിനൊരുങ്ങുന്നത്. അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്തത്. അടുത്തിടെ തോന്നല് എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്കും അഹാന ചുവടുവെച്ചിരുന്നു. അതോടൊപ്പം ‘മീ മൈസെൽഫ് & ഐ’ എന്ന പേരിൽ എത്തിയ വെബ് സീരിസിലുടെ വെബ് സീരിസ് രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഹാന.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)