അടി തെറ്റി, ഷൂട്ടിനിടെ അഹാന തെന്നി വീണു!!! വീണത് സംവിധായകന്റെ പുത്തന്‍ ഐഫോണുമായി

മലയാളത്തിലെ ശ്രദ്ധേയയായ യുവതാരമാണ് നടി അഹാന കൃഷ്ണ. സിനിമയിലേക്ക് എത്തുംമുമ്പേ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു അഹാന. ഇപ്പോഴിതാ ഷൂട്ടിംഗിനിടെ താരം വീഴുന്ന വീഡിയോയാണ് വൈറലാകുന്നത്. യൂട്യൂബ് സീരീസിന്റെ ഷൂട്ടിംഗ് വേളയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി…

മലയാളത്തിലെ ശ്രദ്ധേയയായ യുവതാരമാണ് നടി അഹാന കൃഷ്ണ. സിനിമയിലേക്ക് എത്തുംമുമ്പേ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു അഹാന. ഇപ്പോഴിതാ ഷൂട്ടിംഗിനിടെ താരം വീഴുന്ന വീഡിയോയാണ് വൈറലാകുന്നത്.

യൂട്യൂബ് സീരീസിന്റെ ഷൂട്ടിംഗ് വേളയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി അഹാനയുടെ വീഴ്ച. യൂട്യൂബ് സീരീസിന്റെ ആറാമത്തെ എപ്പിസോഡിന്റെ ഷൂട്ടിങിനിടെയാണ് സംഭവം.

അഹാന ധരിച്ചിരുന്ന നീളന്‍ സ്‌കര്‍ട്ടില്‍ തട്ടിയായിരുന്നു താരം വീണത്. വീഴ്ചയുടെ സമയത്ത് അഹാനയുടെ കയ്യില്‍ സംവിധായകന്റെ പുത്തന്‍ 13 പ്രൊ മാക്‌സ് മോഡല്‍ ഐഫോണ്‍ കൂടിയുണ്ടായിരുന്നു. സ്‌കര്‍ട്ട് പല തട്ടുകള്‍ ഉള്ളതിനാല്‍ താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മാത്രമല്ല, ചെറിയ വീഴ്ചയായതിനാല്‍ ഫോണിനും കുഴപ്പമുണ്ടായില്ല.

അഹാനയുടെ ‘മി, മൈ സെല്‍ഫ് ആന്‍ഡ് ഐ’ എന്ന സീരീസ് ഒരു കഫെ കേന്ദ്രീകരിച്ചാണ് തയ്യാറാകുന്നത്. ഷൂട്ടിനിടെ അഹാന വീണപ്പോള്‍ ലൈറ്റിന്റെ നിയന്ത്രിക്കുകയായിരുന്ന ആന്‍സന്‍ ലൈറ്റ് പോലും താഴെ വെക്കാതെ ഓടിയെത്തി. മൂന്നു പേര്‍ പെട്ടെന്ന് വന്ന് അഹാനയെ പിടിച്ചുയര്‍ത്തുന്നുണ്ട്.
Ahana (1)
വീഴ്ചയുടെ വീഡിയോ അഹാന തന്നെയാണ് പങ്കുവച്ചത്. സീരിസിന്റെ പുതിയ എപ്പിസോഡ് യൂട്യൂബില്‍ വന്നിട്ടുണ്ടെന്നും, അതിനാല്‍ ഈ ഷോട്ട് ഉള്‍പ്പെടുന്ന രംഗം കാണണമെന്നും അഹാന പറയുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ സീരീസ് ഷൂട്ടിനിടെയുണ്ടായ രസകരമായ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 11th Hour Productions എന്ന യൂട്യൂബ് ചാനലിലൂടെയാണ് അഹാനയുടെ വീഡിയോ സീരീസ് സംപ്രേക്ഷണം ചെയ്യുന്നത്.

അഹാനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘അടി’. സിനിമയില്‍ നായകന്‍
ഷൈന്‍ ടോം ചാക്കോയാണ്.