വിട്ടിട്ടുപോയ ഹൃദയത്തിന്റെ ഭാഗം തേടി സ്വര്‍ഗ്ഗത്തില്‍!!! ബിക്കിനി ഫോട്ടോഷൂട്ടുമായി അഹാന

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് നടി അഹാന കൃഷ്ണ. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് അഹാന സിനിമയിലേക്ക് എത്തിയത്. അഹാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതീവ ഗ്ലാമറസ്സായുള്ള ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ്…

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് നടി അഹാന കൃഷ്ണ. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് അഹാന സിനിമയിലേക്ക് എത്തിയത്. അഹാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതീവ ഗ്ലാമറസ്സായുള്ള ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് അഹാന ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുന്നത്.

മാലിദ്വീപില്‍ വച്ചെടുത്ത ബിക്കിനി ഫോട്ടോഷൂട്ടാണ് അഹാന പങ്കുവച്ചിരിക്കുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ഇവിടെ വന്നപ്പോള്‍ വിട്ടിട്ടുപോയ തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം അന്വേഷിച്ചാണ് വീണ്ടും ഈ സ്വര്‍ഗ്ഗത്തിലെത്തിയിരിക്കുന്നതെന്നു പറഞ്ഞാണ്
അഹാന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ ലോകത്ത് സജീവമാണ് അഹാനയും സഹോദരിമാരെല്ലാം. മോഡേണ്‍ ചിത്രങ്ങള്‍ താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഞാന്‍ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന മയാള സിനിമയിലേക്കെത്തിയത്. നിവിന്‍ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്നീ ചിത്രങ്ങളിലും അഹാന ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

നാന്‍സി റാണി, ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് അഹാനയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.