വീട്ടിൽ അതിക്രമിച്ച് കയറിയതിന്റെ കാരണം അഹാന! വെളിപ്പെടുത്തി യുവാവ്!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്, അച്ഛന് പിന്നാലെ മകൾ അഹാനയും സിനിമയിലേക്ക്  എത്തിയിരിക്കുകയാണ്. താരത്തിന്റെ കുടുംബത്തിലെ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്, തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് കൃഷ്ണകുമാറും മക്കളും…

Ahaana latest News

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്, അച്ഛന് പിന്നാലെ മകൾ അഹാനയും സിനിമയിലേക്ക്  എത്തിയിരിക്കുകയാണ്. താരത്തിന്റെ കുടുംബത്തിലെ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്, തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് കൃഷ്ണകുമാറും മക്കളും എത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താരത്തിന്റെ വീട്ടിൽ നടന്ന മോശം കാര്യങ്ങൾ ആണ് ഇപ്പോൾ വാർത്ത. ഞായറാഴ്ച്ച രാത്രിയിൽ ഒരു യുവാവ് കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാർ നോക്കി നിൽക്കെ ആണ് ഇയാൾ അതിക്രമിച്ച് കയറിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ പറഞ്ഞ കാരണം ആണ് വിചിത്രം. krishnakumar family

കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന കൊണ്ടാണ് താൻ കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്നതെന്ന് ആണ് പ്രതി പറഞ്ഞത്. ഫസിലുള്ള അക്‌ബർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം. പൊലീസ് കസ്റ്റഡിയില്‍ മാനസികാ അസ്വാസ്ഥ്യം ഉള്ളതു പോലെ ഇയാള്‍ പെരുമാറുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി തോന്നുന്നില്ല എന്നും പോലീസ് പറഞ്ഞു. ahaana krishnakumar

സംഭവത്തെ കുറിച്ച് കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ, രാത്രി ഒൻപതരയോടെ ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും അദ്ദേഹം  മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാതിരുന്നപ്പോൾ ഗേറ്റ് ചാടിക്കടന്ന് അയാൾ അകത്ത് കയറുകയും വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. അതോടെയാണ് പോലീസിനെ വിവരം അറിയിക്കുന്നത്. പത്ത് മിനിറ്റിനുള്ളിൽ പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു.  ഇദ്ദേഹത്തിൽ നിന്നും വീടിന്റെ വിവരം ശേഖരിച്ച് വീട്ടുകാരുമായി ബന്ധപ്പെട്ടുവെങ്കിലും ഇദ്ദേഹത്തെ വേണ്ട എന്ന നിലപാടിലാണ് വീട്ടുകാരും.