ബീഫ് ഉപയോഗിക്കില്ല എന്ന കൃഷ്ണകുമാറിന്റെ വാദത്തെ പൊളിച്ച് അഹാനയുടെ പോസ്റ്റ്!

മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ  ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും…

Ahaana new post

മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ  ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര  സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക്  ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ  വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പങ്കുവെക്കാറുണ്ട്. താരത്തിന്റെ മൂന്നാമത്തെ മകൾ ദിയ ഒഴികെ ബാക്കി മൂന്ന് പെൺമക്കളും ഇതിനോടകം സിനിമയിൽ തങ്ങളുടെ സാനിദ്യം അറിയിച്ച് കഴിഞ്ഞു. മൂത്ത മകൾ അഹാന നായികയായി മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പൊതു വേദികളിലും റീലിറ്റി ഷോകളിലും കുടുംബസമേതം എത്താറുള്ള കൃഷ്ണകുമാർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം രസകരമായ രീതിയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കൃഷ്ണകുമാറിന് നിരവധി ആരാധകർ ആണ് രാഷ്ട്രീയത്തിലും ഉള്ളത്. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാർ ഇപ്പോൾ. കുറച്ച് നാളുകൾക്ക് മുൻപ് കൃഷ്ണകുമാർ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. തന്റെ വീട്ടിൽ ബീഫ് കയറ്റാറില്ലെന്നും ബീഫ് കഴിക്കുന്നത് തീർത്തും തെറ്റായ കാര്യം ആണെന്നും നമുക്ക് പാൽ തരുന്ന ജീവിയായ പശുവിനെ കഴിക്കുന്നത് മോശമായത് കാര്യം ആണെന്നുമാണ് ഇന്റർവ്യൂ യിൽ താരം പറഞ്ഞത്.

എന്നാൽ അഹാന അടുത്തിടെ പങ്കുവെച്ച ഒരു പോസ്റ്റും ആളുകൾ കുത്തിപൊക്കിയിട്ടുണ്ട്. ‘അമ്മ എപ്പോൾ നല്ല ആഹാരം കണ്ടാലും എന്നെ ഓർക്കും, ഞാൻ എപ്പോൾ നല്ല ആഹാരം കണ്ടാലും അമ്മയെയും ഒരുക്കും. അമ്മയുമായി ഇത് പങ്കുവെച്ച് കഴിക്കാൻ കഴിയാത്തതിൽ ഞാൻ ഇപ്പോൾ അമ്മയെ മിസ് ചെയ്യുന്നു. അമ്മയ്ക്ക് ഈ ആഹാരം തീർച്ചയായും ഇഷ്ട്ടപെട്ടെനെ.’ എന്നുമാണ് അഹാന ബീഫ് വിഭവങ്ങളുടെ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. ഇതോടെ കൃഷ്ണകുമാർ കള്ളം പറഞ്ഞതാണോ എന്നാണു ആരാധകർ ചോദിക്കുന്നത്.