ഞങ്ങളേക്കാൾ അച്ഛൻ ഏറെ ശ്രദ്ധിക്കുന്നത് ഈ റംബൂട്ടാൻ മരങ്ങളെ ആണ്; അഹാനയുടെ റംബൂട്ടാൻ വീഡിയോ

അഹാനയുടെ വീട്ടിലെ റംബൂട്ടാൻ മരങ്ങളുടെ വീഡിയോ ആണോ ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്നത്, അഹാന തന്നെയാണ് തന്റെ വീട്ടിലെ റംബൂട്ടാൻ മരങ്ങളുടെ വീഡിയോ പങ്കുവെച്ചിരുന്നത്, ഈ റംബൂട്ടാൻ ഇത്ര നന്നായി വളരുന്നതിന്റെ…

അഹാനയുടെ വീട്ടിലെ റംബൂട്ടാൻ മരങ്ങളുടെ വീഡിയോ ആണോ ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്നത്, അഹാന തന്നെയാണ് തന്റെ വീട്ടിലെ റംബൂട്ടാൻ മരങ്ങളുടെ വീഡിയോ പങ്കുവെച്ചിരുന്നത്, ഈ റംബൂട്ടാൻ ഇത്ര നന്നായി വളരുന്നതിന്റെ ഫുൾ ക്രെഡിറ്റും അച്ഛനാണ്, ഞങ്ങളെ നോക്കുന്നതിലും വളരെ ശ്രദ്ധയോടെയാണ് അച്ഛൻ ഇതിനെ നോക്കുന്നത് എന്ന് അഹാന പറഞ്ഞിരുന്നു, മക്കളെ പോലെയാണ് അച്ഛൻ ഈ മരങ്ങളെ സ്നേഹിക്കുന്നത് എന്നും അഹാന പറയുന്നു.

റംബൂട്ടാൻ ആദ്യമായി വീട്ടിൽ കൃഷി ചെയ്ത സാഹചര്യത്തെ പറ്റിയും ചില റംബൂട്ടാൻ കഥകളും അഹാന വീഡിയോയിൽ കൂടി പങ്കുവെക്കുന്നുണ്ട്. വീട്ടിലേക്ക് റംബൂട്ടാൻ വാങ്ങിക്കണമെങ്കിൽ ചില്ലറ കാശൊന്നും പോരാ അതുകൊണ്ടാണ് അച്ഛൻ റംബൂട്ടാൻ കൃഷി തുടങ്ങിയത് എന്നും അഹാന പറയുന്നു. ഈ റംബൂട്ടാൻ ഞാൻ ജനിക്കുന്നതിനു മുൻപേ ഉണ്ടായിയുരുന്നു.

ഞങ്ങൾ വാടക വീട്ടിൽ താമസിക്കുമ്പോഴേ റംബൂട്ടാൻ ഉണ്ടായിരുന്നു, പുതിയ വീട് വെച്ചപ്പോൾ ഇങ്ങോട്ടേക്ക് ഇത് കൊണ്ട് വരികയായിയുരുന്നു. ഒരു മാസം കൊണ്ട് പഴുത്ത റംബൂട്ടാന്റെ ചുവട്ടിൽ നിൽക്കുന്ന ചിത്രങ്ങൾ അഹാനയും സഹോദരിമാരും നേരത്തെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.

 

കടപ്പാട് : Ahaana Krishna