ആദിവാസികുടുംബത്തിന് ശൗചാലയം വെച്ച് നൽകി കൃഷ്ണകുമാറും കുടുംബവും !!

ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ. ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകൾക്ക് ശൗചാലയങ്ങൾ നിർമിച്ച് നൽകിയിരിക്കുകയാണ് കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ‘അഹാദിഷിക ഫൗണ്ടേഷൻ വഴിയായിരുന്നു കെട്ടിട നിർമ്മാണം. അഹാന ആണ് സോഷ്യൽ മീഡിയ വഴി വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ഇരുപത് വർഷമായി വിധുരയിലുള്ള വലിയകാല ട്രൈബൽ സെറ്റിൽ മെന്റിലെ മുപ്പത്തിരണ്ട് കുടുംബങ്ങൾ ശൗചാലയത്തിനായി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ടെന്ന് കൃഷ്ണകുമാർ പറയുന്നു. പത്ര വാർത്തയിൽ നിന്നും കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ കൃഷ്ണകുമാറും കുടുംബവും നേരിൽ ഇവിടം സന്ദർശിച്ചിരുന്നു.

അവരുടെ പ്രശ്നങ്ങൾ മനസിലാക്കി സ്ത്രികൾ മാത്രമുള്ള വീടുകളും ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ പ്രായം ചെന്നവരുടെയും ഉൾപ്പടെ ഒൻപത് വീടുകൾ തിരഞ്ഞെടുത്തതിന് ശേഷം നിർമ്മാണം ഉടൻ തുടങ്ങുകയായിരുന്നു എന്ന് പറയുന്നു. രണ്ട് മാസം കൊണ്ടാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പൂർത്തിയാക്കിയ കെട്ടിടം കൃഷ്ണകുമാറും കുടുംബവും ചേർന്ന് കൈമാറുകയും ചെയ്തു.

Rahul