തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് അഹാന കൃഷ്ണ

Follow Us :

മലയാള സിനിമയിലെ ശ്രദ്ധേയയായ യുവതാരങ്ങളിലൊരാളാണ് അഹാന കൃഷ്ണ.അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന തന്റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ചുള്ള നടി അഹാനയുടെ മറുപടിയാണ് സോഷ്യൽ ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

ഞാൻ ഇതുവരെ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. അഭിനയം എന്റെ ജോലിയാണ്. എഴുന്നേറ്റ് നടക്കാൻ പറ്റുന്ന കാലത്തോളം ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമായത് പോലെ തന്നെ കല്യാണവും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. കല്യാണം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കാതെ ജോലി ചെയ്ത് ജീവിക്കാനാണ് എനിക്കിഷ്ടമെന്നും താരം പറഞ്ഞു.

ജനുവിൻ പേഴ്സണായിരിക്കണമെന്നുള്ളതാണ് ഭാവിവരനെക്കുറിച്ചുള്ള തന്റെ സങ്കൽപ്പം ഒരു കാര്യം ഇഷ്ടമായില്ലെങ്കിൽ അത് തുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. ഏത് ജോലി ചെയ്യുകയാണെങ്കിലും അതേക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പറ്റണമെന്നും താരം പറഞ്ഞു. അതേ സമയം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അഹാന. പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായ അടി എന്ന ചിത്രത്തിലൂടെയാണ് തരം തിരികെയെത്തിയത്‌.