ഉറക്കത്തില്‍ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ..? പക്ഷേ അഹാന ചെയ്യും!!

അച്ഛന്‍ കൃഷ്ണകുമാറിന്റെ പാത പിന്തുടര്‍ന്ന് അഭിനയ മേഖലയിലേക്ക് എത്തിയ നടിയാണ് അഹാനകൃഷ്ണ. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടിയ ഒരുപാട് കഥാപാത്രങ്ങള്‍ അഹാനയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ…

അച്ഛന്‍ കൃഷ്ണകുമാറിന്റെ പാത പിന്തുടര്‍ന്ന് അഭിനയ മേഖലയിലേക്ക് എത്തിയ നടിയാണ് അഹാനകൃഷ്ണ. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടിയ ഒരുപാട് കഥാപാത്രങ്ങള്‍ അഹാനയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയില്‍ എത്തിയ താരം അഭിനയത്തില്‍ മാത്രമല്ല മിടുക്കി. മറ്റുപല മേഖലകുളും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഗാനാലാപനം, വീഡിയോ എഡിറ്റിംഗ്, കണ്ടന്റ് ക്രിയേറ്റര്‍ അങ്ങനെ ഒരുപാട് മേഖലകളില്‍ തന്റെ മികവ് തെളിയിച്ചിട്ടുള്ള താരം ഇപ്പോള്‍ ഒരു സംവിധായിക കൂടിയാണ്.

തോന്നല്‍ എന്ന മ്യൂസിക്കല്‍ ആല്‍ബമാണ് അഹാന കുറച്ച് നാളുകള്‍ക്ക് മുന്‍പ് സംവിധാനം ചെയ്തത്. അന്നത്തെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ കയറിയ പാട്ട് ഇന്നും മലയാളികള്‍ മൂളി നടക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളും അതില്‍ തനിക്ക് കുഞ്ഞുനാളുകളില്‍ ഉണ്ടായിരുന്ന ഒരു ശീലത്തേയും കുറിച്ചാണ് അഹാന തുറന്ന് പറഞ്ഞിരിക്കുന്നത്. വളരെ രസകരമായി പറഞ്ഞ അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് നടി അഹാന കൃഷ്ണ ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നത്.

‘ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്’ എന്നാണ് അഹാന പറയുന്നത്. പഠനത്തിലും വളരെ മികവ് തെളിയിച്ച താരമാണ് അഹാന. ഇനിയും ഒരുപാട് സിനിമകള്‍ താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. അടി, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.

അതേസമയം, അഭിമുഖങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടാറുള്ള താരമണ് അഹാന എന്ന് പൊതുവെ ഒരു അടക്കം പറച്ചില്‍ ഉണ്ട് അതിനുള്ള മറുപടിയും ആ സംഭാഷണത്തില്‍ അഹാന നല്‍കുന്നുണ്ട്. താന്‍ പ്രത്യേകിച്ച് സിനിമകളോ ഒന്നും ചെയ്യാത്ത സമങ്ങളിലാണ് അഭിമുഖങ്ങള്‍ക്ക് വിളിക്കുന്നത്. അപ്പോള്‍ എന്തിനെ കുറിച്ച് ഞാന്‍ സംസാരിക്കാന്‍ ആണെന്നാണ് താരം ചോദിക്കുന്നത്.