സാമന്തയേക്കാള്‍ അടിപൊളി ആണോ അഹാന..? ഐറ്റം ഡാന്‍സിന് ചുവടുവെച്ച് താരം!

യുവനായികമാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഹാനകൃഷ്ണ. അഭിനയ മേഖലയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമായ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ നിറ സാന്നിധ്യമായ അഹാന തന്റെ കൊച്ചു…

യുവനായികമാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഹാനകൃഷ്ണ. അഭിനയ മേഖലയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമായ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ നിറ സാന്നിധ്യമായ അഹാന തന്റെ കൊച്ചു സന്തോങ്ങളും വിശേഷങ്ങളും എല്ലാം തന്റെ ആരാധകര്‍ അറിയാന്‍ വേണ്ടി സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോ ആണ് വൈറലായി മാറുന്നത്. പുഷ്പ എന്ന സിനിമയില്‍ സാമന്ത ചെയ്ത ഐറ്റം ഡാന്‍സിനാണ് അഹാന ചുവട് വെച്ചിരിക്കുന്നത്.

https://www.instagram.com/reel/CYDiH41FMMd/?utm_source=ig_web_copy_link

വീഡിയോ പോസറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അഹാനയുടെ വീഡിയോ തരംഗമായി മാറുകയായിരുന്നു. വളരെ ഗ്ലാമറസ് ആയ കോസ്റ്റിയൂമാണ് അഹാന ധരിച്ചിരിക്കുന്നത്. ഡാന്‍സ് സ്‌റ്റെപ്പും അഹാനയും പൊളിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്. സുഹൃത്തിനൊപ്പമുള്ള ഡാന്‍സ് വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഈ ദിവസങ്ങള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളുമായി ചുറ്റുകയായിരുന്നു. രസകരമായ റീലുകള്‍ ഞാന്‍ പങ്കിടുമ്പോള്‍ ആ സന്തോഷം നിങ്ങളിലേക്കും പകരുകയാണ്’. അമിത് എന്ന സുഹൃത്തിനൊപ്പമുള്ള ഡാന്‍സ് വിഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ഒരുതവണ പോലും പ്രാക്ടീസ് ചെയ്യാതെ എത്ര നന്നായി നമ്മള്‍ ഡാന്‍സ് ചെയ്യുന്നു എന്ന രസകരമായ ചോദ്യം അമിത്തിനോട് ചോദിച്ചുകൊണ്ടാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമ്മന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.