JIO യെ വെല്ലുന്ന 1 Gbps പ്ലാനുമായി എയർടെൽ രംഗത്. പ്ലാനുകൾ എങ്ങനെ…

ടെലികോം മേഖലയ്ക്ക് ശേഷം രാജ്യത്തെ ബ്രോഡ്ബാൻഡ് മേഖലയിലും മൽസരം തുടങ്ങിയിരിക്കുന്നു. കാരണം അടുത്തിടെ പ്രഖ്യാപിച്ച ജിയോ ഫൈബർ തന്നെയാണ്. എന്നാൽ റിലയൻസ് ജിയോ ഇതുവരെ പ്ലാനുകൾ വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബർ 5 ന് മുൻപോ ശേഷമോ…

ടെലികോം മേഖലയ്ക്ക് ശേഷം രാജ്യത്തെ ബ്രോഡ്ബാൻഡ് മേഖലയിലും മൽസരം തുടങ്ങിയിരിക്കുന്നു. കാരണം അടുത്തിടെ പ്രഖ്യാപിച്ച ജിയോ ഫൈബർ തന്നെയാണ്. എന്നാൽ റിലയൻസ് ജിയോ ഇതുവരെ പ്ലാനുകൾ വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബർ 5 ന് മുൻപോ ശേഷമോ കമ്പനി ജിയോ ഫൈബറിന്റെ പ്ലാൻ വിലകൾ വെളിപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. സെപ്റ്റംബർ 5 മുതൽ രാജ്യത്ത് എല്ലാവർക്കും ജിയോ ഫൈബർ ലഭ്യമാകും.

ജിയോയുമായി മത്സരിക്കാൻ എയർടെൽ പോലുള്ള മറ്റ് കമ്പനികൾ അവരുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിഷ്കരിക്കുകയും അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എയർടെലിന്റെ മൂന്ന് വി-ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഇപ്പോൾ ആറുമാസത്തേക്ക് 1000 ജിബി അധിക ഡേറ്റയാണ് വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫീച്ചർ ഫോണിനേക്കാൾ കൂടുതൽ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോൺ 2 .വലുപ്പത്തിലും മറ്റു ജിയോ ഫോൺ 1 നേക്കാൾ മികച്ചു തന്നെ നിൽക്കുന്നു . 2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .512MB റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ് .2999 രൂപയാണ് ഇതിന്റെ വില വരുന്നത് .

ഡ്യൂവൽ സിം സപ്പോർട്ടോടുകൂടിയ ഈ ഫോണിന്റെ ബാറ്ററി ലൈഫ് 2000mAh ആണ് .കൂടാതെ ഈ ഫോണുകളിൽ 4ജി VoLTE & VoWiF സപ്പോർട്ട് ചെയ്യുന്നതാണ് .ഈ മോഡലുകൾക്ക് ഒപ്പം ജിയോ ഹാങ്ങാമ ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ മാസം മുതൽ ഇതിന്റെ ബുക്കിങ് ആരംഭിക്കുന്നു .കൂടാതെ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിൽ വാട്ട്സ് ആപ്പ് ,ഫേസ് ബുക്ക് പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് .

എയർടെൽ ബേസിക് പ്ലാൻ, എയർടെൽ എന്റർടൈൻമെന്റ് പ്ലാൻ, എയർടെൽ പ്രീമിയം പ്ലാൻ എന്നീ പ്ലാനുകളിലാണ് ഓഫറുകൾ നൽകുക. ഈ മൂന്ന് എയർടെൽ വി-ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളും 1000 ജിബി വരെ അധിക ഡേറ്റ വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്ലാനുകളും ആറുമാസത്തെ സാധുതയോടെയാണ് വരുന്നത്. എയർടെൽ ബേസിക് പ്ലാനിന്റെ വില 799 രൂപയും എയർടെൽ എന്റർടൈൻമെന്റ് പ്ലാൻ 1,099 രൂപയുമാണ്. 1,599 രൂപ വിലയുള്ള എയർടെൽ പ്രീമിയം പ്ലാനിൽ കൂടുതൽ അധിക ഡേറ്റ ലഭിക്കും. അധിക ഓഫറിൽ നിന്നുള്ള ഉപയോഗിക്കാത്ത ഡേറ്റ ആറു മാസത്തെ സാധുത കഴിഞ്ഞാൽ അടുത്ത മാസങ്ങളിലേക്ക് കൈമാറില്ലെന്ന് എയർടെൽ സ്ഥിരീകരിച്ചു.

എയർടെൽ ബേസിക് പ്ലാൻ, എയർടെൽ എന്റർടൈൻമെന്റ് പ്ലാൻ, എയർടെൽ പ്രീമിയം പ്ലാൻ അധിക ഡേറ്റ ഓഫർ പ്ലാനുകൾ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. അധിക ഡേറ്റ ഓഫറുള്ള പ്ലാനുകൾ ഔദ്യോഗിക എയർടെൽ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.