ധനുഷും ശ്രുതിയും തമ്മിലുള്ള പ്രണയം, രംഗത്ത് വന്ന് ഐശ്വര്യ

തമിഴിൽ വലിയ ഹിറ്റ് ആയ ചിത്രം ആയിരുന്നു ത്രീ. ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ഭർത്താവായ ധനുഷും ശ്രുതി ഹാസനും ആയിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. നിരവധി നിരൂപക പ്രശംസ ചിത്രത്തിന്…

തമിഴിൽ വലിയ ഹിറ്റ് ആയ ചിത്രം ആയിരുന്നു ത്രീ. ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ഭർത്താവായ ധനുഷും ശ്രുതി ഹാസനും ആയിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. നിരവധി നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രം ഹിറ്റ് ആയതോടെ ധനുഷും ശ്രുതിയും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. വിവാഹിതനും അച്ഛനും ആയ ധനുഷും ശ്രുതി ഹാസനും തമ്മിൽ ഉള്ള പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇരുവരുടെയും പ്രണയം മൂലം ധനുഷിന്റെ കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടായത് എന്ന താരത്തിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഭർത്താവിന്റെയും സുഹൃത്തിന്റേയും പേര് ചേർത്ത് പ്രചരിക്കുന്ന ഈ വാർത്തയോട് പ്രതികരണവുമായി ഒടുവിൽ ഐശ്വര്യയും എത്തിയിരുന്നു.

ധനുഷിന്റേയും ശ്രുതിയുടെയും പേരിൽ പ്രചരിക്കുന്നത് തീർത്തും വാസ്തുത വിരുദ്ധമായ വാർത്തകൾ ആണെന്നും ഈ വാർത്തകളിൽ ഒന്നും ഒരു സത്യവും ഇല്ല എന്നുമാണ് ഐശ്വര്യ മാധ്യമങ്ങൾക്ക് മുന്നിൽ പ്രചരിച്ചത്. ത്രീയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഇപ്പോഴും ഞാനും ഉണ്ടായിരുന്നു എന്നും ഒരിക്കലും ആരും മനസ്സിൽ പോലും വിചാരിക്കാത്ത തരത്തിൽ ഉള്ള വാർത്തകൾ ആണ് പ്രചരിക്കുന്നത് എന്നും ഐശ്വര്യ പറഞ്ഞു. തന്റെ ഭർത്താവിന് മറ്റൊരു പ്രണയം ഉണ്ടെന്നും അത് കൊണ്ട് ഞങ്ങളുടെ ദാമ്പത്യത്തിൽ തന്നെ വലിയ പ്രശ്നങ്ങൾ ആണ് നടക്കുന്നത് എന്ന് പല റിപ്പോർട്ടുകളും കണ്ടു. ഇതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നത് എന്നാണു ഐശ്വര്യ പറഞ്ഞത്.

ഈ വിഷയത്തിൽ ശ്രുതി ഹാസനും പ്രതികരിച്ചിരുന്നു. ഞാൻ എന്താണ് എന്നും എന്തൊക്കെ ചെയ്യുന്നു എന്നുമൊക്കെ കാണിക്കാൻ എന്റെ ശരീരത്തിൽ മൈക്രോ ചിപ്പ് വെച്ചുകൊണ്ട് നടക്കാൻ എനിക്ക് താൽപ്പര്യം ഇല്ല എന്നാണു ശ്രുതി പറഞ്ഞത്. ധനുഷ് എന്റെ അടുത്ത സുഹൃത്ത് ആണെന്നും ഇത്തരം വാർത്തകളെ തുടർന്ന് അവന്റെ സൗഹൃദം ഉപേക്ഷിക്കാൻ തനിക്ക് താൽപ്പര്യ ഇല്ലെന്നും ശ്രുതി പറഞ്ഞു. കൂടാതെ ത്രീയിലെ ആ വേഷം ചെയ്യാൻ എനിക്ക് കഴിയില്ല എന്ന് പലരും പറഞ്ഞപ്പോഴും എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകി എനിക്കൊപ്പം നിന്ന എന്റെ നല്ല സുഹൃത്താണ് അവൻ എന്നുമാണ് ശ്രുതി പ്രതികരിച്ചത്.