ലക്ഷ്മിയും ഐശ്വര്യയും തമ്മിലുള്ള വഴക്ക് നേരുത്തെ തന്നെ ചർച്ചയായിരുന്നു

Follow Us :

സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന ന‌ടിയാണ് ലക്ഷ്മി. മകളും ലക്ഷ്മിയും തമ്മിലുണ്ടായ അകൽച്ച നേരത്തെ മുതൽക്ക് തന്നെ സിനിമാ ലോകത്ത് ചർച്ചയായി മാറിയ ഒന്നാണ്. മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ കാണിക്കേണ്ട മനോഭാവത്തെക്കുറിച്ച് ലക്ഷ്മി മുൻപൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ ശ്രദ്ധ നേടുന്നത്. മക്കൾ നമ്മളെ നോക്കുന്നില്ലെങ്കിൽ അവർ അവർക്കിഷ്‌ടമുള്ള രീതിക്ക് പോകുന്നെങ്കിൽ പോകട്ടെ. അവർ അവരുടെ ജീവിതം നയിക്കട്ടെ. നിങ്ങളിലൂടെ വന്നവരാണ് അവർ. നിങ്ങളിൽ നിന്ന് വന്നവരല്ല അവരെന്നും ഓർക്കണമെന്നും ലക്ഷ്മി പറയുന്നു. 20 ഓ 25 ഓ വർഷം അവരെ നോക്കി ഭക്ഷണം കൊടുത്തെന്ന് കരുതി അവരോട് പ്രസവിച്ചതിന്റെയും വളർത്തിയതിന്റെയും കണക്ക് പറയരുത് എന്നും ലക്ഷ്മി പറയുന്നു. അവർ പറഞ്ഞിട്ടാണോ നിങ്ങൾ അവരെ പ്രസവിച്ചതും വളർത്തിയതും അല്ലല്ലോ അപ്പോൾ അതൊന്നും പറഞ്ഞാൽ കുട്ടികൾക്ക് മനസിലാവില്ല. നമ്മളും ആ പ്രായം കഴിഞ്ഞാണ് വരുന്നതെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

ഒരു മക്കളും അച്ഛനും അമ്മയും പറയുന്നത് അനുസരിക്കില്ല അഥവാ അനുസരിച്ചാൽ ആകാശം താഴെ വരും എന്നാണ് ലക്ഷ്മി പറയുന്നത്. ഇപ്പോഴത്തെ കാലത്ത് പിള്ളേർ തീരെ കേൾക്കില്ല കാരണം അവരുടെ കൈയിൽ ഗൂഗിളുണ്ട് അതിനെയാണ് ഇപ്പോഴുള്ള കുട്ടികൾ വിശ്വസിക്കുക എന്നും ലക്ഷ്മി പറയുന്നു. എല്ലാ കാലഘട്ടത്തിലും ഒരു ഘട്ടം കഴിയുമ്പോഴാണ് മക്കൾ നമ്മൾ പറയുന്നത് അനുസരിക്കുക. കാരണം അവർ അനുഭവിച്ച് വിഷമിച്ച് വരുമ്പോൾ നമ്മൾ പറയുന്നത് കേൾക്കുമെന്നും ലക്ഷ്മി വ്യക്തമാക്കി. ലക്ഷ്മി പറഞ്ഞത് പോലെ തന്നെയാണ് നടിയുടെ മകൾ ഐശ്വര്യയുടെ ജീവിതത്തിലും സംഭവിച്ചത് എന്നും ലക്ഷ്മി പറയുന്നു. ഒരു ഘട്ടത്തിൽ അമ്മയിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു ഐശ്വര്യ ഭാസ്കരൻ ആ സമയത്ത് നൽകിയ അഭിമുഖത്തിൽ അമ്മയ്‌ക്കെതിരെ സംസാരിക്കുകയും ചെയ്തു. എന്നാൽ ലക്ഷ്മി ഇതിനൊന്നും മറുപടി നൽകിയില്ല. പിന്നീട് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അമ്മയെക്കുറിച്ച് താൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് ഐശ്വര്യ ഭാസ്കരൻ തുറന്ന് സമ്മതിച്ചു. ഒരു അഭിമുഖത്തിൽ പോലും അമ്മ തന്നെ കുറ്റപ്പെടുത്തിയി‌ട്ടില്ല. കുറേ വർഷം മുമ്പ് താൻ വ്യക്തിപരമായ കാര്യം ഒരു നാഷണൽ ടെലിവിഷനിൽ സംസാരിച്ചു. അത് തനിക്ക് മോശമായി തിരിച്ചടിച്ചു.

അമ്മയെ അത് വല്ലാതെ വേദനിപ്പിച്ചു എന്നും അന്ന് അമ്മയോട് താൻ അന്ന് ക്ഷമ ചോദിച്ചെന്നും ഐശ്വര്യ ഭാസ്കരൻ തുറന്ന് പറഞ്ഞു. മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് മക്കൾ ചെയ്യുന്ന ഏറ്റവും മോശം കാര്യമാണെന്നും ഐശ്വര്യ ഭാസ്കരൻ വ്യക്തമാക്കി. ഒരു സെലിബ്രിറ്റിയായി ഇരിക്കുമ്പോൾ നമ്മൾ തന്നെ നമ്മുടെ കുടുംബത്തെ ആക്ഷേപിച്ച് സംസാരിക്കുന്നത് മലർന്ന് കിടന്ന് തുപ്പുന്നത് പോലെയാണ്. പെൺകുട്ടികൾക്ക് അവരുടെ അമ്മയെ മനസിലാവില്ല. പ്രസവിച്ചതിന് ശേഷം മാത്രമേ അവർക്ക് അമ്മമാരെ മനസിലാവൂ. താൻ അമ്മയായ ശേഷമാണ് അമ്മയെന്താണെന്ന് താൻ മനസിലാക്കുന്നത്. സ്വന്തം കുടുംബത്തെ വേദനിപ്പിക്കില്ലെന്ന് താൻ പിന്നീട് തീരുമാനമെടുത്തെന്നും ഐശ്വര്യ ഭാസ്കരൻ അന്ന് വ്യക്തമാക്കി. അതേസമയം ഒരു കാലത്ത് നായിക നടിയായി തിളങ്ങിയ ലക്ഷ്മി പിന്നീട് ക്യാരക്ടർ റോളുകളിലും തിളങ്ങിയ നടിയാണ്. 71 കാരിയായ ലക്ഷ്മി ഇന്നും തന്റെ കരിയറിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് ലക്ഷ്മി ഇഷ്ടപ്പെടുന്നത്. ലക്ഷ്മിയുടെ ആദ്യ വിവാഹബന്ധത്തിൽ പിറന്ന മകളാണ് നടി ഐശ്വര്യ. മലയാളത്തിലും മോഹൻലാലിൻറെ നായിക അയടക്കം നിരവധി സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ പക്ഷെ സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ സോപ്പ് നിർമാണത്തിലേക്ക് നടി കടന്നിരുന്നു. തനിക്ക് സിനിമകളില്ലെന്നും സോപ്പ് വിൽപ്പനയാണ് ഇപ്പോഴത്തെ ജോലിയെന്നും ഐശ്വര്യ ഭാസ്കരൻ തന്നെ അന്ന് തുറന്ന് പറഞ്ഞിരുന്നു. സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ സീരിയലുകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചു. സീരിയൽ രംഗത്ത് ഐശ്വര്യക്കിപ്പോൾ തിരക്കേറുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് സോപ്പ് നിർമാണ ബിസിനസിൽ നിന്നുള്ള നടിയുടെ പിന്മാറ്റം. ഐശ്വര്യ ഭാസ്കരൻ സ്വന്തം വീട്ടിൽ സോപ്പ് നിർമാണത്തിലേക്ക് കടന്നത് വലിയ വാർത്തയായി തന്നെ മാറിയിരുന്നു. അതുപോലെ തന്നെ ഈ വർഷം ഡിസംബറോടെ താൻ സോപ്പ് നിർമാണം നിർത്തുന്നുവെന്നും നടി മുൻപ് വെളിപ്പെടുത്തിയിരുന്നു. സിനിമകളിൽ അവസരം ലഭിച്ചില്ലെങ്കിൽ ഏത് ജോലി ചെയ്യാനും തയ്യാറാണ്. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് സോപ്പ് നിർമാണ ബിസിനസിൽ നിന്നുള്ള നടിയുടെ പിന്മാറ്റം. സിനിമകളിൽ അവസരം ലഭിച്ചില്ലെങ്കിൽ ഏത് ജോലി ചെയ്യാനും തയ്യാറാണ്. ടോയ്ലെറ്റ് ക്ലീൻ ചെയ്യുന്ന ജോലി വരെ താൻ ചെയ്യാൻ തയ്യാറാണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ആരോഗ്യത്തിനൊഴിച്ച് ഇനി നയാപ്പൈസ ഒന്നിനും വേണ്ടി താൻ കളയില്ലെന്നും ഐശ്വര്യ ഭാസ്കരൻ വ്യക്തമാക്കി. തനിക്ക് വേണ്ടി ചെലവഴിച്ചോ മദ്യപിച്ചോ അല്ലെ തന്റെ പണം പോയത്. കുടുംബത്തിന് വേണ്ടിയാണ് ചെലവിട്ടത് എന്നും ഐശ്വര്യ ഭാസ്കരൻ മുൻപ് പറഞ്ഞിരുന്നു.