വിവാഹ മോചനത്തിന് ശേഷം ഐശ്വര്യയും ധനുഷും വീണ്ടും കണ്ടുമുട്ടി..! പ്രതീക്ഷിക്കാത്ത പെരുമാറ്റം!!

ആരാധകര്‍ ഒരു ഞെട്ടലോടെയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹ മോചന വാര്‍ത്ത ആരാധകര്‍ അറിഞ്ഞത്. എന്നാല്‍ ഇരുവരുമായി അടുത്ത സുഹൃത്തുക്കള്‍ക്ക് അതൊരു അപ്രതീക്ഷിത വാര്‍ത്തയല്ലായിരുന്നു. കാരണം കഴിഞ്ഞ ആറ് മാസക്കാലത്തോളമായി ഇവര്‍ വിവാഹ…

ആരാധകര്‍ ഒരു ഞെട്ടലോടെയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹ മോചന വാര്‍ത്ത ആരാധകര്‍ അറിഞ്ഞത്. എന്നാല്‍ ഇരുവരുമായി അടുത്ത സുഹൃത്തുക്കള്‍ക്ക് അതൊരു അപ്രതീക്ഷിത വാര്‍ത്തയല്ലായിരുന്നു. കാരണം കഴിഞ്ഞ ആറ് മാസക്കാലത്തോളമായി ഇവര്‍ വിവാഹ മോചനത്തിനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു എന്നും പറയപ്പെടുന്നു.

അതേസമയം, ഇപ്പോള്‍ ഇരുവരേയും കുറിച്ച് ചില സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. വിവാഹ മോചന വാര്‍ത്തകള്‍ കൊടുമ്പിരി കൊണ്ട സമയത്തും ഇരുവരും പിരിയുന്നു എന്ന തീരുമാനം പൊതുവായി എല്ലാവര്‍ക്ക് മുന്നിലും അവതരിപ്പിച്ച ശേഷം തങ്ങളുടേതായ തിരക്കുകളിലേക്ക് തിരിഞ്ഞിരുന്നു. ഇനിയും സുഹൃത്തുക്കളായി തുടരുമെന്ന് ഇവരുവരും പ്രസ്താവന ഇറക്കിയിരുന്നു എങ്കിലും

ഒരുമിച്ച് കാണാനുള്ള അവസരങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് അറിയുന്നത്. എന്നാല്‍ ഹൈദരാബാദിലെ ഇരുവരുടേയും ഒരു കോമണ്‍ ഫ്രണ്ടിന്റെ പാര്‍ട്ടിയില്‍ ഇരുവരും പരസ്പരം കണ്ടുമുട്ടിയതിനെ കുറിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, ഇരുവരെയും തമ്മില്‍ ഒന്നിപ്പിക്കുവാന്‍ ഇവരുടെ മാതാപിതാക്കള്‍ ആയിട്ടുള്ള രജനീകാന്ത്, കസ്തൂരി രാജ എന്നിവര്‍ പരിശ്രമിച്ചിരുന്നു എങ്കിലും ആ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.