അച്ഛന് വേണ്ടി ആ ദുരന്തം ഒഴിവാക്കാന്‍ ഐശ്വര്യ പരമാവധി ശ്രമിച്ചു..!! രജനികാന്ത് മകളോട് പറഞ്ഞത്!!

താരദമ്പതികളുടെ അപ്രതീക്ഷിതമായ വിവാഹ മോചന വാര്‍ത്തകള്‍ ആരാധകരെ എന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. സാമന്ത നാഗചൈതന്യ ദമ്പതികളുടെ വിവാഹ മോചന വാര്‍ത്തകള്‍ അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ധനുഷ് ഐശ്വര്യ ദമ്പതികളുടെ വിവാഹ മോചന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചു എങ്കിലും ഇരുവരുടേയും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അതൊരു അപ്രതീക്ഷിത വാര്‍ത്ത അല്ലായിരുന്നു. ഇരുവരും ഒരുപാട് നാളായി ഇതിനായുള്ള തയ്യാറെുപ്പില്‍ ആണെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ മറ്റ് ചില വാര്‍ക്കളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. വിവാഹ മോചനം എന്ന തീരുമാനത്തില്‍ നിന്ന് ധനുഷിനെ പിന്തിരിപ്പിക്കാന്‍ ഐശ്വര്യ ഏറെ ശ്രമിച്ചിരുന്നു എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അത് സ്വന്തം അച്ഛനായ രജനികാന്തിന് വേണ്ടിയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പതിനെട്ട് വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര അവസാനിപ്പിച്ച് ഇനി രണ്ട് വഴികളിലേക്ക് നീങ്ങാന്‍ പോവുകയാണ് എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ധനുഷും ഐശ്വര്യയും വ്യക്തമാക്കിയത്.

എന്നാല്‍ അങ്ങനെ വേര്‍പിരിയാതിരിക്കാന്‍ ഐശ്വര്യ പരമാവധി ശ്രമിച്ചിരുന്നു എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്, ഇനി സുഹൃത്തുക്കളെപ്പോലെ കഴിയുമെന്ന് പറയുമെങ്കിലും അങ്ങനെയുള്ള പ്രതീക്ഷകളൊന്നും ആരാധകര്‍ക്കും ഇല്ല. രജനികാന്തിന്റെ രണ്ട് പെണ്‍മക്കള്‍ക്കും ആദ്യ വിവാഹം പൂര്‍ണമായും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള പൊതു അഭിപ്രായം രജനികാന്തിനേയും വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. അടുത്തിടെയാണ് രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യ ആദ്യത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം വീണ്ടും വിവാഹിതയായത്.

വളര്‍ന്ന് വരുന്ന രണ്ട് ആണ്‍മക്കള്‍ ഉള്ളതിനാല്‍ ബന്ധം വേര്‍പ്പെടുത്തരുതെന്നും വേര്‍പെടാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ഐശ്വര്യയോട് രജനികാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പല നടിമാരുടേയും പേരുകള്‍ ചേര്‍ത്ത് ധനുഷിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു എങ്കിലും അതെല്ലാം അതിന്റേതായ സെന്‍സില്‍ എടുക്കുകയേ ഐശ്വര്യ ചെയ്തിട്ടുള്ളൂ എന്ന് സുഹൃത്തുക്കളും പറയുന്നുണ്ട്.

 

 

Previous articleഅതാണ് പ്രണവ് മോഹൻലാലിനെ വ്യത്യസ്തനാക്കുന്നത് തുറന്നു പറഞ്ഞു വിനീത് ശ്രീനിവാസൻ !!
Next articleകാണാതായ നടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ. ഞെട്ടലോടെ സിനിമ ലോകം !!