ആരാധകരെ നിരാശരാക്കികൊണ്ട് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തീരുമാനം!

മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്…

aishwarya lakshmi new decision

മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് കിട്ടിയ ഏറ്റവും വലിയ തുടക്കം ആയിരുന്നു മായാനദിയിലെ അപ്പു. അതിനു ശേഷം എനിക്ക് കിട്ടിയ അവസരങ്ങൾ എല്ലാം അപ്പുവിനെ റെഫറൻസ് ആയി എടുത്തിട്ടുള്ളവ ആയിരുന്നു. തമിഴിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. അവരും മായാനദി കണ്ടിട്ടാണ് വിളിക്കുന്നത്. മായാനദിയുടെ ട്രൈലെർ ആദ്യം ഇറങ്ങിയപ്പോൾ തന്നെ സൂപ്പർ ആണെന്ന് എന്റെ സുഹൃത്തുക്കൾ എല്ലാം പറഞ്ഞിരുന്നു. അത് എന്റെ ആത്മവിശ്വാസം ഒരുപാട് വർധിപ്പിച്ചിരുന്നു എന്നും ഐശ്വര്യ പറഞ്ഞിരുന്നു.

തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ  പങ്കുവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം സോഷ്യൽ മീഡിയയിൽ കൂടെയായിരുന്നു ആരാധകരുമായി വിശേഷങ്ങൾ  പങ്കുവെക്കുകയും സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നത്. എന്നാൽ ഇപ്പോഴിതാ ആരാധകരെ എല്ലാം നിരാശർ ആക്കിക്കൊണ്ട് ഒരു പോസ്റ്റ് ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കുറച്ച് നാളത്തേക്ക് താൻ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുന്നു എന്നാണു താരം അറിയിച്ചിരിക്കുന്നത്. നിക്കി ബനാസ് എന്ന എഴുത്തുകാരിയുടെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു താരം തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘സോഷ്യൽ മീഡിയയിൽ നിന്നും ഒരു അവധി എടുക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാം’ എന്നാണ് താരം പങ്കുവെച്ച പോസ്റ്റ്.

പോസ്റ്റ് ഇട്ടതിനു ശേഷം താരം അപ്രത്യക്ഷ ആയിരിക്കുകയാണ്. എന്താണ് കാരണം, എന്ത് പറ്റി പെട്ടന്നൊരു പോക്ക്, ഇടവേള എടുക്കുന്നതിന്റെ കാരണം എന്താണ് തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എന്നാൽ അതിനോടൊന്നും താരം പ്രതികരിച്ചിട്ടില്ല. താരത്തിന്റെ ഇങ്ങനെ ഒരു തീരുമാനം ആരാധകരെ നിരാശർ ആക്കിയിരിക്കുകയാണ്.