‘ചില ചോദ്യങ്ങള്‍ എനിക്കിഷ്ടമല്ല’; തന്നെ ദേഷ്യം പിടിപ്പിക്കുന്ന ചോദ്യത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ താരം തന്റെ കഴിവ് തെളിയിച്ചിഇപ്പോഴിതാ ഐശ്വര്യ തന്റെ ജീവിത്തില്‍ ഇഷ്ടമില്ലാത്ത ചോദ്യങ്ങളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ്.…

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ താരം തന്റെ കഴിവ് തെളിയിച്ചിഇപ്പോഴിതാ ഐശ്വര്യ തന്റെ ജീവിത്തില്‍ ഇഷ്ടമില്ലാത്ത ചോദ്യങ്ങളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത സിനിമയൊന്നുമില്ലേ എന്ന ചോദ്യമാണ് തന്നെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്നതെന്നാണ് ഐശ്വര്യ പറഞ്ഞത്. ഏറ്റവും ഇഷ്ടമില്ലാത്ത ചോദ്യം എതാണെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ‘അടുത്ത സിനിമയൊന്നുമിേല്ല’ എന്ന ആളുകളുടെ ചോദ്യമാണ് തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യമെന്ന് ഐശ്വര്യ ലക്ഷ്മി മറുപടി നല്‍കിയത്. ആ ചോദ്യത്തില്‍ തെറ്റില്ലെന്നും ചോദിക്കുന്ന രീതിയിലാണ് പലപ്പോഴും കുഴപ്പമെന്നും ഐശ്വര്യ പറഞ്ഞു.

‘കോവിഡിന് ശേഷമാണ് ഈ പ്രശ്‌നം കൂടിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒക്കെ നില്‍ക്കുമ്പോള്‍ ആളുകള്‍ വന്ന് അടുത്ത സിനിമയൊന്നുമില്ലേ എന്ന് ചോദിക്കും’ എന്നാണ് താരം വ്യക്തമാക്കിയത്. ആ ചോദ്യത്തിന് ‘ഇല്ല’ എന്നാണ് പലപ്പോഴും മറുപടി നല്‍കാറുള്ളതെന്നും ഐശ്വര്യ പറഞ്ഞു.

തന്നെ കണ്ടാല്‍ അടുത്ത സിനിമ തരാന്‍ കൊള്ളില്ലാത്ത ആളാണെന്ന് തോന്നുന്നുണ്ടോ എന്നുവരെ ചിന്തിച്ചിട്ടുണ്ടെന്നും, ആ ചോദ്യം ആളുകള്‍ ചോദിക്കുന്ന രീതിയാണ് തനിക്കിഷ്ടമില്ലാത്തതെന്നും ഐശ്വര്യ പറഞ്ഞു.