പൈസയോട് ഒട്ടും ആര്‍ത്തിയില്ലാത്ത നടി!! പരസ്യങ്ങളില്‍ പോലും അഭിനയിക്കാറില്ല!

തെന്നിന്ത്യയുടെ താരസുന്ദരി സായ്പല്ലവിയെകുറിച്ച് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സായ് പല്ലവിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് അവരോടൊപ്പം ഒന്നിച്ചുള്ള ഓര്‍മ്മകള്‍ ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചത്. പണത്തിനോട് ഒട്ടം ആഗ്രഹം…

തെന്നിന്ത്യയുടെ താരസുന്ദരി സായ്പല്ലവിയെകുറിച്ച് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സായ് പല്ലവിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് അവരോടൊപ്പം ഒന്നിച്ചുള്ള ഓര്‍മ്മകള്‍ ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചത്. പണത്തിനോട് ഒട്ടം ആഗ്രഹം ഇല്ലാത്ത.. അല്ലെങ്കില്‍ അത് ആവശ്യമില്ലാത്ത ഒരു വ്യക്തിയാണ് സായ് പല്ലവി എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ഇന്നവരെ ഒരു പരസ്യത്തിലും പ്രത്യക്ഷപ്പെടാത്ത നടിയാണ് സായ് പല്ലവി.. പരസ്യം ചെയ്യുന്നത് വലിയ കാശ് കിട്ടുന്ന പരിപാടിയാണ്..

പക്ഷേ, അതുപോലും സായ് പല്ലവി വേണ്ടെന്ന് വെയ്ക്കാറാണ് പതിവ്. ഫെയര്‍നെസ്സ് ക്രീമിന്റെ പരസ്യത്തോട് എല്ലാം നോ പറഞ്ഞ വ്യക്തിയാണ് സായ് പല്ലവി. പരസ്യം, ഷോപ്പ് ഉദ്ഘാടനങ്ങള്‍ അങ്ങനെ പണം കിട്ടുന്ന ഒരു പരിപാടിയ്ക്കും പോകാത്ത നടിയാണ് അവര്‍. കാശിനോട് ഒരു താല്‍പര്യവും ഇല്ലാത്ത വ്യക്തി… അവര്‍ക്ക് വേണമെങ്കില്‍ വലിയ കാറുകള്‍ വാങ്ങിക്കാം.. വജ്രാഭരണങ്ങള്‍ വാങ്ങിക്കാം.. എന്നാല്‍ അതൊന്നും സായ് പല്ലവി ചെയ്യാറില്ല. സായ് പല്ലവി ഒരു ഭയങ്കര മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ്.. എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് സായ്..

ഗാര്‍ഗി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പോലും.. ഞാന്‍ വലിയൊരു സ്റ്റാര്‍ ആണെന്ന ഒരു ഭാവവും സായ് പല്ലവി സെറ്റില്‍ ആരോടും കാണിച്ചിട്ടില്ല.. അത്ര വിനയമുള്ള വ്യക്തിയാണ്. ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല.. സായ് പല്ലവിയ്ക്ക് നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്.. സായ് പല്ലവി എത്തുന്നു എന്ന് പറയുമ്പോള്‍ ജനസാഗരമാണ് അവിടെ നിറയുന്നത്..

Sai Pallavi

പക്ഷേ, അതിന്റെ യാതൊരു അഹങ്കാരമോ തലക്കനമോ അവര്‍ക്കില്ലെന്നും സായ് പല്ലവിയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം, കുമാരി എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രമോഷന്‍ പരിപാടിയിലെ അഭിമുഖത്തില്‍ വെച്ചാണ് സായ് പല്ലവിയെ കുറിച്ചുള്ള വാക്കുകള്‍ ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചത്.