‘പൊന്നിയിന്‍ സെല്‍വന്’ ശേഷം പ്രതിഫലം വര്‍ധിപ്പിച്ചു!!! പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി

മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്’ ശേഷം പ്രതിഫലം വര്‍ധിപ്പിച്ചു എന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് പൂങ്കുഴലി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഐശ്വര്യയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

‘പൊന്നിയിന്‍ സെല്‍വന്’ ശേഷം താന്‍ പ്രതിഫലം വര്‍ധിപ്പിച്ചു എന്ന വാര്‍ത്ത തെറ്റാണ്. സിനിമ എന്നത് പൂര്‍ണ്ണമായി ഒരു സംവിധായകന്റെ സൃഷ്ടിയാണ്. ആവശ്യമായത് മാത്രമേ ചെയ്യുന്നുള്ളു എന്ന് താന്‍ ഉറപ്പ് നല്‍കുന്നെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

‘ഗാട്ട കുസ്തി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍.
ഗാട്ട കുസ്തി ഡിസംബര്‍ രണ്ടിന് തിയറ്ററുകളിലെത്തും. വിഷ്ണു വിശാല്‍ ആണ് ചിത്രത്തില്‍ നായകന്‍. ചെല്ല അയ്യാവുവാണ് സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ‘ഗാട്ട കുസ്തി’ചിത്രത്തിന്റെ ഛായാഗ്രാഹണം റിച്ചാര്‍ഡ് എം നാഥന്‍ ആണ് നിര്‍വഹിക്കുന്നത്.

Previous articleമീന രണ്ടാംവിവാഹത്തിന് ഒരുങ്ങുന്നു വരനെയും കണ്ടെത്തി കുടുംബ൦!!
Next articleകീർത്തി ഉടൻ  വിവാഹിതയാകു൦ ഇനിയും അഭിനയമില്ല റിപ്പോർട്ട്!!