എനിക്ക് ആ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഭയമായിരുന്നു: ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിട്ട മോശം അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. തന്‌റെ ചെറുപ്പത്തിൽ ഗുരുവായൂരിൽ വച്ച് നടന്ന ഒരു അനുഭവവും പിന്നീട് തന്റെ സിനിമാ പ്രമോഷനുമായി ഭാഗമായി കോയമ്പത്തൂരിൽ…

മലയാളികളുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിട്ട മോശം അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. തന്‌റെ ചെറുപ്പത്തിൽ ഗുരുവായൂരിൽ വച്ച് നടന്ന ഒരു അനുഭവവും പിന്നീട് തന്റെ സിനിമാ പ്രമോഷനുമായി ഭാഗമായി കോയമ്പത്തൂരിൽ എത്തിയപ്പോൾ അവിടെ വച്ച് സംഭവിച്ച ദുരനുഭവത്തെ കുറിച്ചുമാണ് താരം പറയുന്നത്. അതേ സമയം അന്ന് തനിക്ക് പ്രതികരിക്കാനായില്ല എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.

ചെറുപ്പത്തിൽ ഗുരുവായൂരിൽ വെച്ച് ഒരു മോശം അനുഭവം നേരിടേണ്ടി വന്നു. മഞ്ഞ നിറത്തിലുളള സ്ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു അപ്പോൾ ധരിച്ചത്. അതിന് ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ മോശമായത് എന്തെങ്കിലും സംഭവിക്കുമോ എന്നൊരു ഭയം എന്റെ മനസിൽ കടന്നു കൂടി. പിന്നീട് താനായിട്ട് തന്നെ അതിനെ തരണം ചെയ്തുവെന്നാണ് നടി പറയുന്നത്.

കായമ്പത്തൂരിൽ ഒരു സിനിമ പ്രമോഷനിടയിലും തനിക്ക് സമാനമായ സംഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.എന്നാൽ ഇപ്പോൾ കൂടുതലും ധരിക്കുന്നത് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണെന്നും എല്ലാ സ്ത്രീകൾക്കും തങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള മോശമായിട്ടുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവുമെന്നാണ് താരം പറയുന്നത്‌.