‘സാറ്റര്‍ഡേ നൈറ്റ്’ ടീമിലേക്ക് സര്‍പ്രൈസ് ആയി വന്ന് കുമാരി!! – വീഡിയോ

നിവിന്‍പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്. ഇപ്പോഴിതാ സാറ്റര്‍ഡേ നൈറ്റ് ടീമും.. ഐശ്വര്യ ലക്ഷ്മിയും എയര്‍പോര്‍ട്ടില്‍ വെച്ച് ഒന്നിച്ച് കണ്ടപ്പോഴുള്ള രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.…

നിവിന്‍പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സാറ്റര്‍ഡേ നൈറ്റ്. ഇപ്പോഴിതാ സാറ്റര്‍ഡേ നൈറ്റ് ടീമും.. ഐശ്വര്യ ലക്ഷ്മിയും എയര്‍പോര്‍ട്ടില്‍ വെച്ച് ഒന്നിച്ച് കണ്ടപ്പോഴുള്ള രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരങ്ങള്‍ തന്നെയാണ് ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. നവംബര്‍ നാലിനാണ് സാറ്റര്‍ഡേനൈറ്റ് തീയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് നിവിനും മറ്റ് താരങ്ങളും..

സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന വിവരം പറഞ്ഞുകൊണ്ട് നടി മാളവിക ഷൂട്ട് ചെയ്തുകൊണ്ടിരുന്ന വീഡിയോയിലേക്കാണ് കുമാരിയുടെ പ്രമോഷനുമായി ഐശ്വര്യലക്ഷ്മി സര്‍പ്രൈസ് ആയി കയറി വന്നത്. സാറ്റര്‍ഡേ നൈറ്റ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന്റെ അപ്പുറത്ത് കുമാരിയും ഉണ്ടാകും അത് കൂടി എല്ലാവരും കാണണേ.. എന്നാണ് ഐശ്വര്യ വീഡിയോയില്‍ വന്ന് പറയുന്നത്..

ഇത് കേട്ടയുടനെ നിവിന്‍ പോളിയും സിജു വില്‍സണും സൈജു കുറുപ്പും ചിരി നിര്‍ത്താനാകാതെ പാടുപെടുന്നതും വീഡിയോയില്‍ കാണാം.. രസകരമായ താരങ്ങളുടെ ഈ വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നിവിന്‍ പോളി ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്.. പ്രിയ താരങ്ങളായ അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍, ഗ്രേസ് ആന്റണി, സാനിയ, മാളവിക തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന

കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. അതേസമയം, ഐശ്വര്യ ലക്ഷ്മിയുടെ കുമാരി തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നുണ്ട്.. ഫാന്റസി ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.