വൈറ്റ് ഡ്രസില്‍ അതീവ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി- ചിത്രങ്ങള്‍

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. മോഡലിംഗ് രംഗത്തിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് എത്തിയത്.

തന്റെ അഭിനയ മികവ് മലയാളി സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ കാഴ്ച്ചവെച്ചുകൊണ്ട് ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് താരം. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സജീമായി തുടങ്ങിയിട്ടുണ്ട് താരമിപ്പോള്‍. മായാനദി എന്ന സിനിമയാണ് ഐശ്വര്യ ലക്ഷ്മിയുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കുന്നത്.

ആ സിനിമയ്ക്ക് ശേഷം താരത്തിന് വലിയ തോതില്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു. അഭിനയ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ വളരെ പെട്ടെന്ന് തന്നെ അറിയാറുണ്ട്. മാത്രമല്ല ഒരുപാട് പേര്‍ ഫോളോവേഴ്സ് ആയിട്ടുള്ള ഐഷുവിന്റെ ഫോട്ടോകളും പുതിയ പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോള്‍ അത്തരത്തില്‍ താരം പങ്ക് വെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വൈറ്റ് നിറത്തിലുള്ള വസ്ത്രത്തില്‍ നില്‍ക്കുന്ന താരത്തെ വളരെ ക്യൂട്ട് ആയിട്ടാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്.

Gargi