ആ സമയത്ത് ഐശ്വര്യ റായി തന്നെ സഹായിച്ചിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

മണിരത്‌നം സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ മലയാളിയായ യുവനടി  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വേളയിൽ ഐശ്വര്യ റായിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.ചിത്രത്തിൽ…

മണിരത്‌നം സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ മലയാളിയായ യുവനടി  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വേളയിൽ ഐശ്വര്യ റായിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മിയെത്തിയത്.

പൊന്നിയിൻ സെൽവന്റ ആദ്യ ഭാഗത്തിൽ ഇരുവരും തമ്മിൽ കോമ്പിനേഷൻ സീനുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ഇരുവരും ഒരുമിച്ച് സ്‌ക്രീൻ പങ്കിടുന്നുണ്ട്. അപ്പോൾ ഉണ്ടായ ഓർമ്മകളാണ് നടി പറഞ്ഞത്. ‘സൈൻ ലാഗ്വേജ്’ പഠിക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടിയെന്നും ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നുമാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

എനിക്ക് ഭാഭാഷ അറിയില്ല. തമിഴ് വശമില്ല. വലിയൊരു എ ഫോർ സൈസ് നോട്ട്ബുക്കിലാണ് അവർ ഡയലോഗുകൾ എല്ലാം എഴുതിവെച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ ഊമറാണി എന്നൊരു കഥാപാത്രം കൂടി ചെയ്യുന്നുണ്ട്,’ ഐശ്വര്യ വ്യക്തമാക്കി.

‘കപ്പൽ വരുഗിറേൻ’ എന്ന ഡയലോഗ് ഞാൻ പറയണമായിരുന്നു. ഇത് സൈൻ ലാഗ്വേജിലാണ് പറയേണ്ടത്. അതുവരെ ഡയലോഗായിരുന്നു. അങ്ങനെ എന്തു ചെയ്യണമെന്ന് അറിയാതെയിരിക്കുമ്പോൾ ഐശ്വര്യ റായിയാണ് എന്നെ സഹായിച്ചത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ ലക്ഷ്മി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്