ആരാധകരെ ഞെട്ടിച്ചുകൊണ്ട് പാരീസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യാ റായ്

പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍.പാരീസിലെ ഫാഷന്‍ ഐക്കണുകളെ വെല്ലും വിധം റാംപിലെത്തിയ ഐശ്യര്യയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ . പര്‍പ്പിള്‍ നിറത്തിലുള്ള…

Aishwarya Rai

പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍.പാരീസിലെ ഫാഷന്‍ ഐക്കണുകളെ വെല്ലും വിധം റാംപിലെത്തിയ ഐശ്യര്യയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ . പര്‍പ്പിള്‍ നിറത്തിലുള്ള ഫ്‌ളോറല്‍ പ്രിന്റുകളോടും ട്രെയ്‌നോടും കൂടിയ വസ്ത്രമണിഞ്ഞാണ് ഐശ്വര്യ ഫാഷന്‍ വീക്കില്‍ എത്തിയത്. കടും ചുവപ്പ് ലിപ്‌സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മെയ്ക്കപ്പും ലുക്കിന് പൂര്‍ണ്ണതയേകി. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്. മകള്‍ക്കൊപ്പമുള്ള ചിത്രം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്‌വെച്ചിരുന്നു.

Aishwarya Rai HD Photo
Aishwarya Rai HD Photo
Aishwarya Rai Bachchan
Aishwarya Rai Bachchan

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വനിലൂടെ സിനിമയിലേക്കും തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. രാവണ്‍ എന്ന ചിത്രം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മണിരത്‌നം ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത്. അനില്‍ കപൂറും രാജ്കുമാര്‍ റാവുവും പ്രധാന വേഷത്തില്‍ എത്തിയ ഫന്നെ ഖാനാണ് ഐശ്വര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.