ഐശ്വര്യ റായി വീണ്ടു അമ്മയാകാൻ ഒരുങ്ങുന്നു, ചിത്രങ്ങൾ വൈറൽ!

ബോളിവുഡ് സിനിമ ലോകത്തിൽ നിരവധി ആരാധകർ ഉള്ള താരജോഡികൾ ആണ് നടി ഐശ്വര്യ റായി ബച്ചനും നടന്‍ അഭിഷേക് ബച്ചനും. ഒരുകാലത്ത് ബോളിവുഡിനെ മുഴുവൻ ഇളക്കി മറിച്ച താരസുന്ദരി ആയിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യന്‍…

aishwarya rai pregnancy

ബോളിവുഡ് സിനിമ ലോകത്തിൽ നിരവധി ആരാധകർ ഉള്ള താരജോഡികൾ ആണ് നടി ഐശ്വര്യ റായി ബച്ചനും നടന്‍ അഭിഷേക് ബച്ചനും. ഒരുകാലത്ത് ബോളിവുഡിനെ മുഴുവൻ ഇളക്കി മറിച്ച താരസുന്ദരി ആയിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചന്‍ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. വിവാഹ ശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് താരം വിട്ട് നിന്നെകിലും വീണ്ടും താരം സിനിമയിൽ തിരിച്ച് വരവ് നടത്തിയിരുന്നു. മകൾ ആരാധ്യയുടെ ജനന ശേഷവും താരം സിനിമയിൽ സജീവമായി നിൽക്കുകയായിരുന്നു. നിരന്തരം സിനമകൾ ചെയ്തില്ല എങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ താരം ശ്രദ്ധിച്ചിരുന്നു. വിവാഹശേഷം ഐശ്വര്യയുടെയും അഭിഷേകിന്റെയും കുടുംബത്തിന് പിന്നാലെ ആയിരുന്നു പാപ്പരാസികളുടെ കണ്ണ്.

പലപ്പോഴും ഐശ്വര്യയും അഭിഷേകും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന ഗോസ്സിപ്പുകളോട് പലപ്പോഴും താരദമ്പതികൾ പ്രതിചിരിച്ചിരുന്നില്ല. മണിരത്‌നം ഒരുക്കുന്ന പൊന്നിയിൻ സെൽവനിൽ ആണ് ഐശ്വര്യ ഏറ്റവും പുതിയതായി അഭിനയിക്കാൻ പോകുന്നത്. ഇപ്പോഴിതാ ഐശ്വര്യ രണ്ടാമതും ഗർഭിണിയാണ് എന്ന തരത്തിലെ വാർത്തകൾ ആണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം വരലക്ഷ്മി ശരത്ത് കുമാർ ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനു പിന്നാലെയാണ് ഐശ്വര്യ രണ്ടാമതും ഗർഭിണി ആണോ എന്ന ചോദ്യവുമായി ആരാദകർ എത്തിയത്.

എന്നാൽ ഐശ്വര്യ ഗർഭിണിയാണെന്ന് സ്ഥിതീകരിച്ചുകൊണ്ടുള്ള കമെന്റുകളും യെത്തുന്നുണ്ട്. വരലക്ഷ്മിയുടെ പിതാവ് ശരത് കുമാറും പൊന്നിയിൻ സെൽവനിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ടാണ് ചിത്രത്തിന്റെ ലൊക്കേഷനിൽ വരലക്ഷ്മിയും എത്തിയത്. എന്തായാലും വരലക്ഷ്മി പങ്കുവെച്ച ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ഐശ്വര്യ റായ് ഗർഭിണിയാണോ എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് ആരും തന്നെ പ്രതികരണവുമായി എത്തിയിട്ടില്ല. കറുത്ത നിറത്തിലെ സിമ്പിൾ ഡ്രെസ്സിൽ ആണ് ഐശ്വര്യ ഫോട്ടോയ്ക്ക് പോസ്സ് ചെയ്തിരിക്കുന്നത്. കൂടെ ചിരിച്ചുകൊണ്ട് അഭിഷേക് ബച്ചനും നിൽക്കുന്നുണ്ട്. എന്തായാലും ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം അധികം വൈകാതെ തന്നെ ലഭിക്കുമെന്ന ആശ്വാസത്തിൽ ആണ് ആരാധകരും.