പിറന്നാള്‍ ദിനത്തില്‍ ക്ഷേത്ര ദര്‍ശനം! ആരാധകര്‍ക്ക് നന്ദി അറിയിച്ച് ഐശ്വര്യ റായ്

ഇന്ത്യന്‍ സിനിമാ ലോകത്ത് നിരവധിപ്പേരാണ് ഐശ്വര്യ റായ്ക്ക് ആരാധകരായി ഉള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു താരറാണിയുടെ 49-ാം ജന്മദിനം. താരസുന്ദരിക്ക് ആശംസകള്‍ അറിയിച്ച് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ആശംസകളും പങ്കുവെച്ചത്. ഇപ്പോഴിതാ തനിക്ക്…

ഇന്ത്യന്‍ സിനിമാ ലോകത്ത് നിരവധിപ്പേരാണ് ഐശ്വര്യ റായ്ക്ക് ആരാധകരായി ഉള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു താരറാണിയുടെ 49-ാം ജന്മദിനം. താരസുന്ദരിക്ക് ആശംസകള്‍ അറിയിച്ച് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ആശംസകളും പങ്കുവെച്ചത്. ഇപ്പോഴിതാ തനിക്ക് ആശംസകള്‍ അറിയിച്ച് എത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് നടി ആരാധകരോടും മറ്റ് പ്രിയപ്പെട്ടവരോടുമുള്ള നന്ദി അറിയിച്ചത്.

ഇതോടൊപ്പം പിറന്നാള്‍ ദിനത്തില്‍ നടത്തിയ ക്ഷേത്രദര്‍ശനത്തിന്റെ ഫോട്ടോകളും നടി പങ്കുവെച്ചിട്ടുണ്ട്. മകള്‍ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായ് ക്ഷത്രേ ദര്‍ശനം നടത്തിയിരുന്നത്. നന്ദി, നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും വളരെയധികം നന്ദി. എല്ലാവരോടും എപ്പോഴും സ്‌നേഹം, ദൈവം അനുഗ്രഹിക്കട്ടേ എന്നാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. മകള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയ ഐശ്വര്യയുടെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴും താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി കമന്റുകളാണ് കമന്റ് ബോക്‌സില്‍ വന്ന് നിറയുന്നത്.

ലോകമെമ്പാടുമുള്ള ആരാധകരും സഹപ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. പ്രായം അന്‍പതിലേക്ക് അടുക്കുമ്പോഴും ഐശ്വര്യയുടെ സൗന്ദര്യത്തിന് ഒരു മാറ്റവും ഇല്ലെന്നും.. പ്രായം വെറും അക്കങ്ങള്‍ മാത്രമെന്നും തെളിയിക്കുകയാണ് ഈ താരസുന്ദരിയെന്നും ആരാധകര്‍ പറയുന്നു.

ഐശ്വര്യയോടൊപ്പമുള്ള മകളുടെ ഫോട്ടോ കണ്ട് ആരാധ്യയെ കുറിച്ചും ആരാധകര്‍ കമന്റ് പങ്കുവെയ്ക്കുന്നുണ്ട്. ഐശ്വര്യയുടെ അത്ര തന്നെ ആരാധകരും ആരാധ്യയ്ക്കുണ്ട്. മകള്‍ എത്രപെട്ടെന്ന് വളര്‍ന്നു.. അമ്മയെപ്പോലെ തന്നെ സുന്ദരി എന്നെല്ലാമാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്.