ഐശ്വര്യ രാജേഷ് നായികയായെത്തുന്ന പുതിയ ചിത്രം; ‘ഫര്‍ഹാന’ ഫസ്റ്റ് ലുക്ക് പുറത്ത്

തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഫര്‍ഹാന’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യയെത്തുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഫര്‍ഹാന’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യയെത്തുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തിന്റെ തിരക്കഥയും നെല്‍സണ്‍ വെങ്കടേശന്‍ തന്നെയാണ്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ‘പുലിമട’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ഐശ്വര്യ രാജേഷിന്റേതായി തമിഴില്‍ റിലീസ് ചെയ്യാനുള്ള ചിത്രം ‘ധ്രുവ നച്ചത്തിരം’ ആണ്. വിക്രം ആണ് ചിത്രത്തില്‍ നായകന്‍.