‘ലാൽ സലാം’;ഐശ്വര്യയുടെ ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിൽ

സംവിധായകയും തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. സിനിമയ്ക്ക് ‘ലാൽ സലാം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നുത്. കൂടാതെ…

സംവിധായകയും തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. സിനിമയ്ക്ക് ‘ലാൽ സലാം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നുത്. കൂടാതെ ചിത്രത്തിൽ രജനികാന്തും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

 

സിനിമയുടെ സംവിധാനം മാത്രമല്ല തിരക്കഥയും ഐശ്വര്യ തന്നെയാണ് എഴുതിയിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. ഒരു പ്രതിഷേധം നടക്കുന്ന മൈതാനത്തിൽ കത്തുന്ന ക്രിക്കറ്റ് ഹെൽമറ്റ് പോസ്റ്റററിൽ കാണാൻ കഴിയും.ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്.

എശ്വര്യ ഇതിനകം തന്നെ സംവിധായികയായി തിളങ്ങിയ വ്യക്തിയാണ്. ധനുഷ് നായകനാക്കി 3,വെയ് രാജ വെയ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ‘സ്റ്റാൻഡിംഗ് ഓൺ ആൻ ആപ്പിൾ ബോക്‌സ്: ദ സ്റ്റോറി ഓഫ് എ ഗേൾ എമംഗ് ദ സ്റ്റാർ’എന്ന പുസ്തകവും രചിച്ചിട്ടുണ്ട് ഐശ്വര്യ .അതേസമയം ‘ജയിലർ’ എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിൽ രമ്യാ കൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.