കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഐശ്വര്യയുടെ ലീക് ആയ ചിത്രം എന്ന പേരിൽ ഒരു ഫോട്ടോ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേര് ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കളി സിനിമയിലെ താരം ഐശ്വര്യ.

Aiswarya Suresh
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഐശ്വര്യ തന്റെ പ്രതികരണം അറിയിച്ചത്. ഒരിക്കലും ഇത് ഒരു ലീക്ക് ആയ ചിത്രം അല്ല. കുറച്ച് നാളുകൾക്ക് മുൻപ് ഞാൻ തന്നെ ഈ ചിത്രം എന്റെ ഇസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചിരുന്നു. മാത്രവുമല്ല ഈ ചിത്രം മോശമാണെന്നും വൃത്തികേടാണെന്നു ഒരിക്കലും ഞാൻ കരുതുന്നില്ല. കാരണം ഇത് എന്റെ ശരീരം ആണ്. ഈ ശരീരത്തെ കുറിച്ച് ഞാൻ മോശമായി വിചാരിച്ചാൽ അത് എനിക്ക് എന്റെ ശരീരത്തെ വിശ്വാസം ഇല്ല എന്നാണ് അർഥം. സ്വന്തം ശരീരത്തെ വിശ്വാസമില്ലാതായാൽ അത് എനിക്ക് തന്നെയാണ് മോശം. ഐശ്വര്യ കുറിച്ചു.

Aiswarya Suresh
ഒരു ബിക്കിനി ചിത്രം ആണ് താരത്തിന്റെ ലീക്ക് ആയി എന്ന പേരിൽ പ്രചരിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇത്തരത്തിൽ ഓരോ തലക്കെട്ടുകൾ നൽകി എന്തിനാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്ന് തനിക്ക് ഇത് വരെ മനസിലായിട്ടില്ല എന്നും താരം പറഞ്ഞു.

Aiswarya Suresh
നജിം കോയ സംവിധാനം നിർവഹിച്ച ചിത്രമാണ് കളി. യുവ താരനിരയാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സുരേഷ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ താരം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ ചിത്രം ഇൻഡസ്ട്രിയൽ ഹിറ്റ് ആയില്ലെങ്കിലും ചിത്രത്തിന്റെ കഥയും അഭിനേതാക്കളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
