‘പ്രിയപ്പെട്ട ബോണികപൂര്‍ അങ്കിളിനൊപ്പം’ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രജനികാന്ത്

ബോളിവുഡ് സംവിധായകന്‍ ബോണി കപൂറുമായുള്ള കണ്ടുമുട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട് ഐശ്വര്യ രജനികാന്ത്. ട്വിറ്ററിലൂടെയാണ് ഐശ്വര്യ ബോണി കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ബോണികപൂര്‍ അങ്കിളിനൊപ്പം ഈ വൈകുന്നേരം കാപ്പി കുടിക്കുന്നതില്‍…

ബോളിവുഡ് സംവിധായകന്‍ ബോണി കപൂറുമായുള്ള കണ്ടുമുട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട് ഐശ്വര്യ രജനികാന്ത്. ട്വിറ്ററിലൂടെയാണ് ഐശ്വര്യ ബോണി കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ബോണികപൂര്‍ അങ്കിളിനൊപ്പം ഈ വൈകുന്നേരം കാപ്പി കുടിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പ്.

ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ ശ്രീദേവിയെ (പാപ്പി അക്ക) ഓര്‍ത്തിരുന്നതായും ഐശ്യര്യ സൂചിപ്പിച്ചു. മെഗാസ്റ്റാര്‍ രജനികാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ. ഈ വര്‍ഷം ജനുവരിയില്‍ ധനുഷും ഐശ്വര്യയും സംയുക്ത പ്രസ്താവനയിലൂടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരുന്നു. നടന്‍ രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യയെ 2004-ലാണ് ധനുഷ് വിവാഹം കഴിച്ചത്. യാത്ര രാജ, ലിംഗരാജ എന്നീ രണ്ട് ആണ്‍മക്കളാണ് അവര്‍ക്ക്.

സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒരുമിച്ചതിന് ശേഷം താനും ഭാര്യ ഐശ്വര്യയും വേര്‍പിരിയാന്‍ തീരുമാനിച്ചതായാണ് അന്ന് ധനുഷ് അറിയിച്ചത്.