എന്റെ സൗന്ദര്യത്തിന്റെ രഹസ്യം, അച്ഛനും അമ്മയിൽ നിന്നുമാണ് എനിക്ക് സൗന്ദര്യം ലഭിച്ചത്, അമൃത സജു - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ സൗന്ദര്യത്തിന്റെ രഹസ്യം, അച്ഛനും അമ്മയിൽ നിന്നുമാണ് എനിക്ക് സൗന്ദര്യം ലഭിച്ചത്, അമൃത സജു

ഐശ്വര്യ റായിയുടെ മുഖ സാദൃശ്യം കൊണ്ട് ഏറെ ശ്രദ്ധ നേടിയ പെൺകുട്ടിയാണ് അമൃത സാജു. ഇടുക്കി തൊടുപുഴ സ്വദേശിനി അമൃത സാജു സമൂഹമാധ്യങ്ങളില്‍ ഏറെ വൈറലായിരുന്നു. ടിക് ടോകിൽ കൂടി വൈറലായ അമൃതയുടെ ചിത്രങ്ങളും പോസ്റ്റുകളും ഇപ്പോൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ടിക് ടോക്കില്‍ പന്ത്രണ്ട് ലക്ഷംപേര്‍ ആയിരുന്നു താരത്തെ ഫോളോ ചെയ്തത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കൂടെയുള്ള ഐശ്വര്യയുടെ ചിത്രങ്ങളിലെ സീനുകള്‍ ടിക് ടോക് ചെയ്ത ശേഷമാണ് അമൃതയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്.പെട്ടെന്നായിരുന്നു അമൃത വാർത്തകളിൽ ഇടം നേടിയത്, ഇപ്പോൾ ഫോട്ടോഷൂട്ടും ചാനൽ അഭിമുഖങ്ങളും ആയി അമൃത ഏറെ തിരക്കിലാണ്.

അതേ സമയം സിനിമകളില്‍ നിന്ന് വരെ അമൃതയെ തേടി വിളികള്‍ എത്തിയിരിക്കുകയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ അമൃത അഭിനയിച്ച ഒരു മ്യൂസിക് ആല്‍ബം വൈറലായിരുന്നു. മേക്കപ്പ് ഇട്ടാൽ താൻ ഐശ്വര്യ റായിയെ പോലെ തന്നെ ആകും എന്നാണ് തന്നോട് പറഞ്ഞത് എന്ന് പറയുന്ന അമൃത. തന്നെ കണ്ടാൽ ഇങ്ങനെ തോന്നും എന്ന് ആദ്യം പറഞ്ഞത് സഹോദരി ആണെന്ന് അമൃത പറയുന്നു. ഒരു ആരാധിക ഇന്റർവ്യൂവിൽ ആണ് അമൃത സജുവിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചോദിച്ചത്. ഐശ്വര്യ റായിയുടെ അത്രേം തോന്നിക്കുന്ന ഭംഗിയുടെ രഹസ്യം താരം പറയുന്നത് ഇങ്ങനെ.

amrutha ammu1

തന്റെ സൗന്ദര്യത്തിന് അങ്ങനെ ഒരു രഹസ്യം ഒന്നും ഇല്ല എന്ന് പറയുന്ന അച്ഛനും അമ്മയിൽ നിന്നും കിട്ടിയത് ആണെന്ന് പറയുന്ന അമൃത എങ്ങനെയൊക്കെയോ ഇങ്ങനെ വന്നു എന്നാണ് പറയുന്നത്. താൻ പ്രണയതിൽ ആണെന്നും വീട്ടുകാർ അത് ഉറപ്പിച്ചു എന്നും അഞ്ചു വര്ഷം കഴിഞ്ഞേ വിവാഹം ഉള്ളു എന്നും അമൃത പറയുന്നുതന്റെ വീഡിയോസ് വൈറലായതിന് ശേഷം ധാരാളം പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ട്. കൂടുതലും കേരളത്തിന് പുറത്തു നിന്നാണ് എന്നാല്‍ തന്നെക്കുറിച്ച്‌ ഒരു പാട് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ടെന്നും അതില്‍ കൂടുതലും തന്റെ പ്രണയത്തെകുറിച്ച്‌ ആയിരുന്നു. ആളുകൾ എന്നെ പറ്റി പലതും പറഞ്ഞിരുന്നു, നുണക്കഥകൾ പറഞ്ഞു എന്നെ തേച്ചൊട്ടിച്ചു എന്നും താരം പറയുന്നു. ഇങ്ങനെ ചെയ്തത് പെൺകുട്ടികൾ തന്നെ ആണെന്ന് അമൃത പറയുന്നു, എന്നാൽ ചില പെൺകുട്ടികൾ എന്നെ ഏറെ സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അമൃത പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!