താൻ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുവനടി ഐശ്വര്യ ലക്ഷമി

മലയാളികളുടെ ഇഷ്ട്ടതാരമാണ് യുവനടി ഐശ്വര്യ ലക്ഷമി .ചുരുങ്ങിയ കാലംകൊണ്ട് ശക്തമായ കഥാപാത്രങ്ങളിലൂടെ തൻറെ സ്ഥാനം സിനിമയിൽ ഉറപ്പിക്കാൻ ഐശ്വര്യ ലക്ഷമിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷമി വെള്ളിത്തിരയിൽ എത്തുന്നത്.…

മലയാളികളുടെ ഇഷ്ട്ടതാരമാണ് യുവനടി ഐശ്വര്യ ലക്ഷമി .ചുരുങ്ങിയ കാലംകൊണ്ട് ശക്തമായ കഥാപാത്രങ്ങളിലൂടെ തൻറെ സ്ഥാനം സിനിമയിൽ ഉറപ്പിക്കാൻ ഐശ്വര്യ ലക്ഷമിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷമി വെള്ളിത്തിരയിൽ എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സജീവമാണ് താരം.


എശ്വര്യ ലക്ഷമിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ഗട്ട കുസ്തി ഡിസംബർ രണ്ടിന് പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ താൻ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ആരൊക്കെ എത്രവട്ടം ചോദിച്ചാലും പറ്റില്ലെന്ന് പറയുന്ന ഒരു കാര്യം എന്താണ് എന്ന ചോദ്യത്തിനാണ് താരം ഇത്തരത്തിലൊരു മറുപടി പറഞ്ഞത്. തന്നോട് അമ്മ ഇപ്പോഴും ഇക്കാര്യം പറയാറുണ്ടെന്നും താരം പറഞ്ഞു.

ഒരിക്കൽ മാത്രമാണ  കല്യാണം കഴിച്ചാലോയെന്ന് വിചാരം മനസ്സിൽ ഉണ്ടായത്. ആദ്യമായി കല്യാണം കഴിച്ചാലോയെന്ന തോന്നലുണ്ടായത് 70 വയസൊക്കെ ആകുമ്പോൾ ആരും കൂടെ ഉണ്ടാകില്ലെന്നും, ഒറ്റക്കാകുമെന്നും അമ്മ പറഞ്ഞപ്പോഴാണ്. എന്നാൽ ഒന്നാലോചിച്ചെങ്കിലും താൻ വൃദ്ധ സദനത്തിൽ പൊക്കോളാമെന്ന് ഒടുവിൽ അമ്മയോട് പറഞ്ഞെന്നും ഐശ്വര്യ ലക്ഷമി വ്യക്തമാക്കി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്