Film News

ഒരു ലോക്ഡൗൺ പരീക്ഷണം; ടൊവിനോയുടെയും ഐശ്വര്യ ലക്ഷ്മിയുടെയും മനോഹരമായ കാർട്ടൂൺ വീഡിയോ സോങ് കാണാം !!

tovino-thomas-and-aiswarya-

ലോക്ഡൗണിൽ പല പരീക്ഷണങ്ങളുമായി എല്ലാവരും എത്തിയിരുന്നു, എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണവുമായി വുഡ്‌പെക്കർ എത്തിയിരിക്കുകയാണ്. ടോവിനോയുടേയും ഐശ്വര്യ ലക്ഷ്മിയുടെയും ഒരു മനോഹരമായ വീഡിയോ സോങുമായിട്ടാണ് വുഡ്‌പെക്കർ എത്തിയിരിക്കുന്നത്, ഇതിലെ പ്രത്യേകത എന്തെന്ന് വെച്ചാൽ താരങ്ങൾ ഇതിൽ അഭിനയിച്ചിട്ടില്ല എന്നതാണ്.

ടോവിനോയുയെയും  ഐശ്വര്യ ലക്ഷ്മിയെയും  കാർട്ടൂൺ കാർട്ടൂൺ കഥാപാത്രങ്ങൾ ആയിട്ടാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്, ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ ഒരു വീഡിയോ സോങ് നിർമ്മിക്കാം എന്നതിനും ഉദാഹരമാണ് ഇത്. ഗാനത്തിന്റെ ചിത്രീകരണം ശ്യാം മുരളീധരൻ ആണ്. ഹിന്ദിയിൽ ആണ് ഗാനം രചിരിക്കുന്നത്, ആലാപനം വിവേക് രവി. സൗണ്ട് എഫ്ഫക്റ്റ് നൽകിയിരിക്കുന്നത് രജത് പ്രകാശ്.

കടപ്പാട് :  Woodpecker

Trending

To Top
Don`t copy text!