ഐശ്വര്യ റായ് ഐസലേഷനില്‍ കഴിഞ്ഞിരുന്ന ബംഗ്ലാവ് സീല്‍ ചെയ്തു; ഐശ്വര്യ റായിയെ ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് ബാധയെ തുടർന്ന് ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി, രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച പശ്ചാത്തലത്തിലാണ് ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യിരിക്കുന്നത്. ഒപ്പം ഇവർ താമസിച്ചിരുന്ന ബംഗ്ലാവും സീൽ ചെയ്തു. ഇരുവർക്കും തോട്ടുവേദനയും പനിയും അനുഭവപ്പെട്ടതിനെ…

കോവിഡ് ബാധയെ തുടർന്ന് ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി, രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച പശ്ചാത്തലത്തിലാണ് ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യിരിക്കുന്നത്. ഒപ്പം ഇവർ താമസിച്ചിരുന്ന ബംഗ്ലാവും സീൽ ചെയ്തു. ഇരുവർക്കും തോട്ടുവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ബി​എം​സി അ​ധി​കൃ​ത​ര്‍ ബ​ച്ച​ന്‍റെ വ​സ​തി​യാ​യ ജ​ല്‍​സ​യി​ലേക്ക് എത്തുകയായിരുന്നു.ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ളി​ലാ​യിട്ടാണ് ഐ​ശ്വ​ര്യ​യേ​യും മ​ക​ളെ​യും പ​രി​ശോ​ധി​ച്ച ശേ​ഷം  ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിരിക്കുന്നത്. ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ഐസലേഷനില്‍ കഴിഞ്ഞിരുന്ന ജുഹു ബീച്ചിനു സമീപമുള്ള ‘ജല്‍സ’ എന്ന ബംഗ്ലാവ് നഗരസഭാ അധികൃതര്‍ സീല്‍ ചെയ്തു.

aiswarya rai with abhishek

ഞായറാഴ്ച് ആയിരുന്നു ഇരുവർക്കും കൊറോണ സ്ഥിതീകരിച്ചത്, ശനിയാഴ്ചയോടെ കോവിഡ് -19 ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും സ്ഥിരീകരിച്ചിരുന്നു. ഹോം ക്വാറന്റൈനിലായിരുന്നു കോവിഡ് സ്ഥിരീകരിച്ച ശേഷം ഐശ്വര്യ കഴിഞ്ഞിരുന്നത്.അമിതാഭ് ബച്ചനെയും അഭിഷേകിനെയും രോഗബാധയെത്തുടര്‍ന്ന് ശനിയാാഴ്ച നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ബച്ചന്‍ കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.