ഐശ്വര്യയും റാണി മുഖർജിയും തമ്മിലുള്ള പിണക്കത്തിന് കാരണം അഭിഷേകുമായുള്ള പ്രണയമോ ? - മലയാളം ന്യൂസ് പോർട്ടൽ
Film News

ഐശ്വര്യയും റാണി മുഖർജിയും തമ്മിലുള്ള പിണക്കത്തിന് കാരണം അഭിഷേകുമായുള്ള പ്രണയമോ ?

aiswarya-rani-mukharji

ബോളിവുഡില്‍ ഒരുപോലെ തിളങ്ങി നിന്നിരുന്ന താരങ്ങളാണ് ഐശ്വര്യയും റാണി മുഖര്‍ജിയും.നല്ല സൗഹൃദത്തിലായിരുന്നു ഇരുവരും.എന്നാല്‍ പിന്നീട് പല വേദികളില്‍ പോലും കാണുമ്ബോള്‍ മുഖം കൊടുകാക്കതിരിക്കുന്നതാണ് കണ്ടത്.ഇത് ബോളിവുഡില്‍ പല അഭ്യൂഹങ്ങള്‍ക്കും വഴി തെളിച്ചു.പലരും അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും തമ്മില്‍ പ്രണയത്തിലായിരുനെന്നും ഏത് അറിഞ്ഞതോടെയാണ് ഐശ്വര്യയും റാണി മുഖര്‍ജിയും തമ്മില്‍ തെറ്റിയതെന്നുമാണ് വാര്‍ത്തകള്‍ വന്നത്.മാത്രമല്ല വിവാഹത്തിന് അഭിഷേക്ക് ഐശ്വര്യയും റാണിയെ ക്ഷണിക്കാതിരുന്നതോടെ ഈ വാദം ശക്തമാവുകയായിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണം അഭിഷേക് ബച്ചന്‍ തന്നെയാണെന്ന് പാപ്പരാസികള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാല്‍ ചല്‍തേ ചല്‍തേ സിനിമയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മനോവിഷമത്തിലായിരുന്നു ഐശ്വര്യ . ഐശ്വര്യയുമായി പ്രണയത്തിലായിരുന്ന സല്‍മാന്‍ ഖാന്‍ ഷൂട്ടിംഗിനിടയില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയിരുന്നു.ഇത് വലിയ പ്രശ്നമാവുകയും ഐശ്വര്യയെ സിനിമയില്‍ നിന്ന് മാറ്റി റാണി മുഖര്‍ജിയെ അഭിനയിപ്പിക്കുകയും ചെയ്തു.തന്നെ മാറ്റി റാണി മുഖര്‍ജിയെ ചിത്രത്തിലേക്ക് തിരഞ്ഞടുത്തതില്‍ താരം അസ്വസ്ഥയായിരുന്നു. ഈ സംഭവമാണ് ഇവരെ അകറ്റിയതെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. എന്നാല്‍ മറ്റ്ചിലരാവട്ടെ അഭിഷേകാണ് കാരണമെന്നായിരുന്നു വിശ്വസിച്ചത്.

ഐശ്വര്യയും അഭിഷേകും വിവാഹത്തിന് ക്ഷണിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യം റാണി മുഖര്‍ജിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച്‌ മറുപടി പറയേണ്ടത് അഭിഷേകാണ്. ഒരാള്‍ അയാളുടെ വിവാഹത്തിനായി നിങ്ങളെ ക്ഷണിച്ചില്ലെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എവിടെയാണ് സ്ഥാനമെന്ന് മനസ്സിലാകും. നമുക്ക് അവരുമായി നല്ല സൗഹൃദമുണ്ടെന്നായിരിക്കും നമ്മള്‍ കരുതുന്നത്. എന്നാല്‍ സെറ്റിലെ സഹപ്രവര്‍ത്തക എന്ന നിലയിലായിരിക്കും അവര്‍ പരിഗണിക്കുന്നത്.

ഞങ്ങള്‍ വെറും സഹപ്രവര്‍ത്തകരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവം. സ്വന്തം വിവാഹത്തിന് ആരെയൊക്കെയാണ് ക്ഷണിക്കേണ്ടത് എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. താന്‍ വിവാഹം കഴിക്കുമ്ബോള്‍ വളരെ അടുത്ത ആള്‍ക്കാരെ മാത്രമേ വിളിക്കുകയുള്ളൂവെന്നും റാണി മുഖര്‍ജി എന്ന് പറഞ്ഞിരുന്നു.പിന്നീട് സ്വന്തം വിവാഹത്തിന് അഭിഷേകിനെയും ഐശ്വര്യയെയും റാണി ക്ഷണിച്ചതുമില്ല. കാര്യങ്ങളള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഐശ്വര്യയുടെ അച്ഛന്റെ വിയോഗവാര്‍ത്തയറിഞ്ഞ സന്ദര്‍ഭത്തില്‍ റാണി ദുഖം പങ്കിടാന്‍ എത്തിയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!