എട്ടാം മാസത്തിലും വയര്‍ മറച്ച് ഐശ്വര്യ

ബോളിവുഡ് താരം ഐശ്വര്യ റായി രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നപ്പോള്‍ മുതലായിരുന്നു ഐശ്വര്യയുടെ ഗര്‍ഭം വാര്‍ത്തകളില്‍് ഇടം പിടിച്ചത്. നടി ഇപ്പോള്‍…

ബോളിവുഡ് താരം ഐശ്വര്യ റായി രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നപ്പോള്‍ മുതലായിരുന്നു ഐശ്വര്യയുടെ ഗര്‍ഭം വാര്‍ത്തകളില്‍് ഇടം പിടിച്ചത്. നടി ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ല. എങ്കിലും നടിയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും നടിയുടെ കുടുംബവിശേഷം എപ്പോഴും ആരാധകര്‍ തിരക്കാറുണ്ട്.


ഇപ്പോഴിതാ വീണ്ടും ഐശ്വര്യയുടെ ഒരു പഴയകാല ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തില്‍ വസ്ത്രംകൊണ്ട് ബേബി ബാപ് മറച്ചുവെക്കുന്ന ഐശ്വര്യയെ ആണ് ഫോട്ടോയില്‍ കാണാന്‍ കഴിയുന്നത്. ബോളിവുഡ് മാധ്യമങ്ങള്‍ തന്നെയാണ് ഈ ചിത്രം വീണ്ടും പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടാണ് ഇത് വൈറല്‍ ആയത്. ഇത് ആദ്യത്തെ മകളെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഉള്ള ഫോട്ടോയാണ്.
അതേസമയം ഇവരുടെ ഏക മകളായ ആരാധ്യയുടെ പിറന്നാള്‍ അടുപ്പിച്ചാണ് ഈ ചിത്രം വീണ്ടും പുറത്തു വന്നിരിക്കുന്നത്. 2011ലാണ് ആരാധ്യ ജനിക്കുന്നത്. താര പുത്രിയുടെ പത്താംപിറന്നാള്‍ ഈ അടുത്താണ്. നിരവധിപേരാണ് ആരാധികക്ക് പിറന്നാളാശംസകള്‍ അറിയിച്ച് എത്തുന്നത് . അതേസമയം ആരാധ്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ താരദമ്പതികള്‍ മാലിദ്വീപിലേക്ക് എത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ ചിത്രം കണ്ടതോടെ ഐശ്വര്യ വീണ്ടും ഗര്‍ഭിണിയാണോ എന്ന ചോദ്യമുയര്‍ന്നു. എന്നാല്‍ ഇതിനോട് താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.