ഐശ്വര്യറായിക്ക് ലോകസുന്ദരി പട്ടം കിട്ടിയത് എങ്ങനെ; ഐശ്വര്യയോട് അന്ന് ചോദിച്ച ചോദ്യവും ഉത്തരവും - മലയാളം ന്യൂസ് പോർട്ടൽ
Film News

ഐശ്വര്യറായിക്ക് ലോകസുന്ദരി പട്ടം കിട്ടിയത് എങ്ങനെ; ഐശ്വര്യയോട് അന്ന് ചോദിച്ച ചോദ്യവും ഉത്തരവും

തെന്നിന്ത്യയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്, മോഡലിൽ നിന്നും നായികാ പദവിയിലേക്ക് താരം എത്തിച്ചേരുക ആയിരുന്നു. മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ബോളിവുഡിലേക്ക് എത്തിച്ചേർന്ന താരം അവിടെ താര റാണിയായി അരങ്ങ് വാഴുകയായിരുന്നു. ഐശ്വര്യയ്ക്ക് റായിക്ക് മുൻപ് തന്നെ നിരവധി ആളുകൾ ലോക സുന്ദരി പട്ടം നേടിയിട്ടുണ്ട് ശേഷവും എന്നാൽ ഇപ്പോഴും സുന്ദരി എന്ന വാക്ക് വിശേഷിപ്പിക്കുന്നത് ഐശ്വര്യയോട് ഉപമിച്ചാണ്.

ബോളിവുഡിൽ തിളങ്ങിയ താരം പിന്നീട് അഭിഷേകിനെ വിവാഹം ചെയ്തു ബോളിവുഡിന്റെ മകളായി മാറുകയായിരുന്നു. 1994-ലെ ലോകസുന്ദരി മത്സരത്തില്‍ ഐശ്വര്യയോട് ചോദിച്ച ചോദ്യവും അതിന് ഐശ്വര്യ നല്‍കിയ മറുപടിയും ഇന്നും ശ്രദ്ധേയമാണ്. 1994-ലെ മിസ്സ് വേള്‍ഡിന് എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നായിരുന്നു ചോദ്യം.

” നാളിതുവരെയുള്ള ലോകസുന്ദരിമാര്‍, അനുകമ്ബയും, നിരാലംബരോടും അലിവുമുള്ളതിന് മതിയായ തെളിവാണ്. പദവി ഉള്ള ആളുകള്‍ക്ക് മാത്രമല്ല, മനുഷ്യന്‍ നമുക്കായി സ്വയം സജ്ജമാക്കിയിരിക്കുന്ന തടസ്സങ്ങള്‍ക്കപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്നവര്‍ക്കും, ദേശീയത, നിറം എന്നിവയ്ക്കപ്പുറത്തേക്ക് നാം നോക്കണം, അതാണ് ഒരു യഥാര്‍ത്ഥ മിസ്സ് വേള്‍ഡ്, ഒരു യഥാര്‍ത്ഥ വ്യക്തി. ” -ഐശ്വര്യ പറഞ്ഞു.

 

Join Our WhatsApp Group

Trending

To Top
Don`t copy text!