സഹോദരന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ചു നടൻ അജയ് ദേവ്ഗൺ - മലയാളം ന്യൂസ് പോർട്ടൽ
Film News

സഹോദരന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ചു നടൻ അജയ് ദേവ്ഗൺ

ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ സഹോദരൻ അനിൽ അന്തരിച്ചു.45 വയസായിരുന്നു. അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺൻ്റെ മരണവിവരം പുറത്ത് വിട്ടത് ജ്യേഷ്ഠ സഹോദരൻ അജയ് ദേവ്ഗൺ ആണ്. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. തൻ്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെയാണ് അജയ് ദേവ്ഗൺ തൻ്റെ സഹോദരൻ്റെ മരണ വാർത്ത പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ തീരാനഷ്ടം ട്വിറ്ററിലൂടെ പങ്കുവെച്ചു.

അനിൽ ദേവ്ഗണിൻ്റെ മരണകാരണം വ്യക്തമല്ല. അജയ് ദേവ്ദണും അനിലും സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ്. കൊവിഡ് പശ്ചാത്തലത്തിൽ പ്രാർത്ഥനാ യോഗം ഉണ്ടായിരിക്കുന്നതല്ലെന്നും നടൻ വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പറയുന്നതിങ്ങനെ;  ‘എനിക്കെന്റെ സഹോദരനെ കഴിഞ്ഞ ദിവസം രാത്രി നഷ്ടമായി.ഞങ്ങൾ കുടുംബാംഗങ്ങൾക്ക് അവന്റെ അപ്രതീക്ഷിതമായ വിയോഗം ഹൃദയ ഭേദകമാണ്. ഞങ്ങൾക്ക് ഇനി അവന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുമെന്നും അജയ് ദേവ്ഗൺ കുറിച്ചു. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും അജയ് കുറിച്ചു.’
സംഘട്ടന സംവിധായകനായ വീരു ദേവ്​ഗണിന്റെ മക്കളാണ് അജയും അനിലും. രാജു ചാച്ച, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ തുടങ്ങിയവയാണ് അനിൽ സംവിധാനം ചെയ്ത ചിത്രങ്ങൾ.

Trending

To Top
Don`t copy text!