‘സിനിമയ്ക്ക് കൈയടി കിട്ടാന്‍ വേണ്ടി ചെയ്ത പല സീനുകളും വേറിട്ട് തന്നെ അറിയാമായിരുന്നു’

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പ്രളയ ചിത്രം ‘2018’ നെ റെക്കോര്‍ഡ് കളക്ഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം നാല് ദിവസം കൊണ്ട് നേടിയത് 23 കോടി രൂപയാണ്. സിനിമയുടെ ആഗോള കളക്ഷന്‍ ആണിത്.…

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പ്രളയ ചിത്രം ‘2018’ നെ റെക്കോര്‍ഡ് കളക്ഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം നാല് ദിവസം കൊണ്ട് നേടിയത് 23 കോടി രൂപയാണ്. സിനിമയുടെ ആഗോള കളക്ഷന്‍ ആണിത്. ഇതോടെ സാറ്റലൈറ്റ്, ഒടിടി, തീയറ്റര്‍ ഷെയര്‍, ഓവര്‍സീസ് ഷെയര്‍ എന്നിവയില്‍ നിന്നും സിനിമ സാമ്പത്തികമായി വന്‍ ലാഭമായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിനിമക്ക് കയ്യടി കിട്ടാന്‍ വേണ്ടി ചെയ്ത പല സീനുകളും വേറിട്ട് തന്നെ അറിയാമായിരുന്നു’വെന്നാണ് അജയ് പള്ളിക്കര മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒരു സിനിമയെ പറ്റി നല്ല അഭിപ്രായങ്ങള്‍ എങ്ങും വരുമ്പോള്‍ കാണാത്ത ആരായാലും ഒന്ന് കണ്ടുകളയാം എന്ന് തന്നെയാണ് വിചാരിക്കുക എന്നാല്‍ കണ്ട് കഴിഞ്ഞാല്‍ മാത്രമേ ആ അഭിപ്രായങ്ങള്‍ക്ക് ഒക്കെ എന്ത് വിലയാണ് ഉള്ളത് എന്ന് മനസ്സിലാകുകയുള്ളു. സിനിമയെ കുറിച്ച് മോശം പറയാനല്ല വന്നത് വസ്തുത പറയാനും എന്റെ അഭിപ്രായം പറയാനുമാണ് വന്നത്. ഒരുപക്ഷെ പലരുടെയും അഭിപ്രായം ആയിരിക്കാം.
തിയേറ്ററില്‍ റിലീസ് ചെയ്ത മലയാള സിനിമ 2018.
സംവിധാനം Jude Anthany,Tovino Asif ali,Vineeth Sreenivasan,Kunchacko Bonan etc.മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകണോ, ശ്രെദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ അല്ല ഇത്തരമൊരു അഭിപ്രായം ഈ സിനിമയെ കുറിച്ച് പറയുന്നത്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ lag ഇല്ലാതെ മടുപ്പില്ലാതെ ഒരു തവണ കാണാവുന്ന സിനിമയായി മാത്രമേ 2018 അനുഭവപ്പെട്ടുള്ളു. അതിനപ്പുറത്തേക്ക് ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അത്ര പൊലിപ്പ് കൊടുക്കാന്‍ തക്കതായ കാരണങ്ങള്‍ സിനിമയില്‍ ഞാന്‍ കണ്ടില്ല.
ആദ്യം പോസിറ്റീവ് തോന്നിയ കാര്യങ്ങള്‍ പറയാം.
സിനിമയെ ആദ്യം മുതല്‍ അവസാനം വരെയും മടുപ്പില്ലാതെ കാഴ്ച്ചക്ക് ഇരുത്തി. മാത്രവുമല്ല ഒരുപാട് നല്ല രംഗങ്ങള്‍ ഇടക്കും തലക്കും വന്ന് പോകുന്നുമുണ്ട്, അതില്‍ മ്യൂസിക് എടുത്ത് പറയേണ്ടത് തന്നെയാണ്. പല കാഴ്ച്ചകള്‍ക്കും depth കൂട്ടാന്‍ മ്യൂസികിന് കഴിഞ്ഞിട്ടുണ്ട്.
പ്രകടനങ്ങളില്‍ എല്ലാവരും നന്നായില്ലെങ്കിലും പലരും നല്ലരീതിയില്‍ കാഴ്ച്ച വെച്ചിട്ടുണ്ട്. അതില്‍ ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങള്‍ ഒന്ന് ടോവിനോ തന്നെയാണ്, ടോവിനോയുടെ character നന്നായി അവതരിപ്പിച്ചു, രണ്ട് വിനീത് ശ്രീനിവാസന്റെ ഭാര്യയുടെ വേഷവും നന്നായിരുന്നു.
Indrans,തമിഴിലെ പല നടന്മാരും,lal ഉം Aju വും Tanvi ഉം etc.. നന്നായി തന്നെ ചെയ്തു. പക്ഷെ പലരുടെയും പ്രകടനം അഭിനയിക്കുന്ന തരത്തിലും, സിനിമയാണ് എന്ന തോന്നലുകളും ഒക്കെ ഉണ്ടാക്കി.
ക്യാമറ നന്നായിരുന്നു, സംവിധാനം കുഴപ്പമില്ലായിരുന്നു, പാട്ടുകളും കാണാന്‍ പറ്റുന്നത് തന്നെയായിരുന്നു.
നെഗറ്റീവിലേക്ക് വന്നാല്‍ സിനിമയുടെ തിരക്കഥയുടെ പോരായ്മ നന്നായി അനുഭവപ്പെട്ടു. ആദ്യ പകുതിയില്‍ എല്ലാ കഥാപാത്രങ്ങളെയും നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു എങ്കിലും ഒന്നും കൂടി കൂടുതല്‍ briefing തരുമായിരുന്നു എന്ന് തോന്നി, മാത്രവുമല്ല പല സീനുകളും അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുകയും, കടലിന്റെ vfx ഒക്കെ മോശമായി തോന്നി,
ടോവിനോയുടെ കഥാപാത്രവും അതിന് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഗംഭീരം എന്ന് പറയാന്‍ എനിക്ക് തോന്നിയത്. അത് ഒഴിച്ച് മറ്റു കാര്യങ്ങള്‍ കൂടുതല്‍ ഇമോഷണല്‍ connect ചെയ്യിപ്പിക്കാന്‍ കഴിയാതെ പോയി.
മറ്റൊരു പോസിറ്റീവ് സെറ്റും, ആ ഒരു വെള്ളപ്പൊക്കം വീണ്ടും ആവിഷ്‌കരിച്ചതും നന്നായിരുന്നു. എന്നാല്‍ ആസിഫ് അലിയുടെ കഥാപാത്രം കുറച്ചു ഓവര്‍ ആയോ എന്ന് തോന്നി. Cirtificate എടുക്കാന്‍ പോയത് ആദ്യമേ ചോദിച്ചു പോകാമായിരുന്നില്ലേ തോന്നി.
സിനിമക്ക് കയ്യടി കിട്ടാന്‍ വേണ്ടി ചെയ്ത പല സീനുകളും വേറിട്ട് തന്നെ അറിയാമായിരുന്നു.
മൊത്തത്തില്‍ സിനിമ കഴിഞ്ഞ് പോയ ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത ഒരു ദുരന്തത്തിന്റെ നേര്‍ കാഴ്ച്ചയും അപ്പോഴത്തെ അവസ്ഥകളും എല്ലാം തന്നെയാണ് സിനിമ നമുക്ക് മുന്നില്‍ കാഴ്ച്ച വെക്കുന്നത്.
Virus എന്ന സിനിമയും ഇതേ പോലത്തെ ഒരവസ്ഥയെ തന്നെയാണ് നമുക്ക് കാഴ്ച്ച വെച്ചത്. അതാണോ ഇതാണോ നല്ല സിനിമ എന്ന് ചോദിച്ചാല്‍ ഇത് തന്നെയാണ് അഭിപ്രായം എന്നാല്‍ ഇനിയും മികച്ചതക്കാമായിരുന്നു എന്ന് തോന്നി. മനസ്സില്‍ തൊടുന്ന സീനുകള്‍ ഉണ്ടെങ്കിലും കോരിതരിപ്പിക്കുന്ന, ആവേശം തരുന്ന സീനുകള്‍ അധികം കണ്ടില്ല സിനിമയില്‍ ഉണ്ടെങ്കിലും ഏറ്റില്ല, പറഞ്ഞ നെഗറ്റീവുകള്‍ ഒരുപക്ഷെ സംവിധായകന്റെ കൂടി പോരായ്മയായി കാണുന്നു.
സിനിമ കണ്ടിട്ടില്ലെങ്കില്‍ കണ്ടിട്ട് അഭിപ്രായം പറയുക. കണ്ടവര്‍ നിങ്ങളുടെ റിവ്യൂ ചുവടെ ചേര്‍ക്കുക
NB: യഥാര്‍ത്ഥ സംഭവങ്ങള്‍ പിന്നീട് സിനിമയായാപ്പോള്‍ അതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് പറയാം…

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവമാണ് 2018 സമ്മാനിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് എത്തുന്നത്. 2018 നെ ഏറ്റെടുത്തതില്‍ മലയാളികള്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ്.