Friday, January 27, 2023
HomeFilm News'പോരായ്മയായി തോന്നിയത് സിനിമയിലെ ഒരു ഗാനം മാത്രമാണ്'

‘പോരായ്മയായി തോന്നിയത് സിനിമയിലെ ഒരു ഗാനം മാത്രമാണ്’

ജീത്തു ജോസഫ്-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ കൂമന്‍ എന്ന ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. സസ്‌പെന്‍സും ദുരൂഹതയും നിറഞ്ഞ ചിത്രത്തില്‍ ആസിഫ് അലിയുടെ പ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണം. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ‘കൂമന്‍’ നിര്‍മിച്ചിരിക്കുന്നത്. ട്വല്‍ത് മാന്റെ തിരക്കഥാകൃത്തായ കെ.ആര്‍. കൃഷ്ണകുമാറാണ് കൂമന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘ജീത്തു ജോസഫിന്റെ കരിയറിലെ ഒരു മുഴുനീള ക്രൈം ത്രില്ലര്‍ സിനിമ ഉണ്ടെങ്കില്‍ അത് ഇത് തന്നെയാണെന്ന് അജയ് പള്ളിക്കര പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. തിയേറ്ററില്‍ റിലീസ് ചെയ്ത മലയാള സിനിമ ‘കൂമന്‍’.
ആസിഫ് അലി, രണ്‍ജി പണിക്കര്‍, ബാബുരാജ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാഗ് ഇല്ലാതെ മടുപ്പില്ലാതെ ത്രില്ലോട് കൂടി ആദ്യം മുതല്‍ അവസാനം വരെ കാണാവുന്ന ഒരുപാട് പോസിറ്റീവ് നിറഞ്ഞ, സസ്‌പെന്‍സ് ഉള്ള ഒരു ‘നല്ല സിനിമ ‘ തന്നെയാണ് കൂമന്‍
ഒരു എസ്‌ഐ അല്ലാതിരുന്നിട്ടു പോലും തന്റെ കണ്‍ട്രോളില്‍ ആയിരുന്ന പോലീസ് സ്റ്റേഷനും, അവിടുത്തെ നാട്ടുകാരും. പല കാരണങ്ങള്‍ കൊണ്ട് നാട്ടുകാരില്‍ ചിലര്‍ക്ക് അയ്യാളില്‍മേല്‍ ദേഷ്യം ഉണ്ടെങ്കിലും അയ്യാള്‍ തന്നെയായിരുന്നു എന്തിനും,ഏതിനും, ശേഷം പുതിയ മേധാവി അവിടെ ചുമതല ഏല്‍ക്കുകയും ആ കണ്ട്രോള്‍ നഷ്ടപ്പെടുകയും മറ്റുള്ളവരുടെ മുന്‍പില്‍ അയ്യാള്‍ നാണം കെടുകയും ഒക്കെ ചെയ്തു.
ശേഷം ഉണ്ടാകുന്ന സംഭവങ്ങളും, അതിനെ തരണം ചെയ്യാന്‍ ആ പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്ന പ്രവര്‍ത്തികളും, ഒപ്പം ഒരു കൊലപാതകത്തിന്റെ രഹസ്യം പൊക്കിക്കൊണ്ട് വരുന്നതുമൊക്കെയാണ് സിനിമയിലൂടെ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
കഥയും, തിരക്കഥയും, മേക്കിങ്ങും, സംവിധാനവും എല്ലാം എടുത്ത് പറയാം.
ഒപ്പം ബാക്ഗ്രൗണ്ട് മ്യൂസികും തുടക്കം മുതല്‍ അവസാനം വരെയും ആ ത്രില്ലര്‍ നമ്മളിലേക്ക് എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.
പ്രകടനങ്ങളിലേക്ക് വന്നാല്‍ പോലും ആരും മോശമായി തോന്നിയില്ല.
ആസിഫ് അലിയുടെ കരിയറില്‍ മറക്കാനാവാത്ത ഒരു കഥാപാത്രവും, പ്രകടനവും തന്നെയാണ് സിനിമയില്‍ ഉള്ളത്. അത്രയും നന്നായി തന്നെ ഉപയോഗിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഒപ്പം സ്‌ക്രീനില്‍ വരുന്ന ഓരോ കഥാപാത്രങ്ങളെയും നല്ല രീതിയില്‍ കഥയില്‍ ഉള്‍ക്കൊള്ളിക്കാനും പ്രകടനം കാഴ്ച്ച വെക്കാനും കഴിഞ്ഞിട്ടുണ്ട്.
ജാഫര്‍ ഇടുക്കിയുടെ പ്രകടനങ്ങള്‍ എല്ലാം എടുത്ത് പറയാം.
ഒരുപാട് നല്ല രംഗങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു,നല്ല ഷോട്ടുകളും കാണാം,
അടുത്തത് എന്താണ് എന്ന് കാണാനുള്ള ആകാംഷയും, മെക്കിങ്ങിന്റെ മികവുകളും, സംവിധാന മികവും സിനിമയില്‍ കാണാം.
പോരായ്മയായി തോന്നിയത് സിനിമയിലെ ഒരു ഗാനം മാത്രമാണ്. ആകെ ഒരു ഗാനം മാത്രമേ ഉള്ളുവെങ്കിലും അത് നന്നാക്കാമായിരുന്നു എന്ന് തോന്നി.
മറ്റൊന്ന് അവസാനത്തെ ആക്ഷന്‍ രംഗം മോശമായി തോന്നി നല്ല രീതിയില്‍ എടുക്കാമായിരുന്നു എന്ന് തോന്നിയെന്നും കുറിപ്പില്‍ പറയുന്നു.

ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ രണ്‍ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോള്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മകല എന്നിവരും അഭിനയിക്കുന്നു.

സഹനിര്‍മാണം: ജയചന്ദ്രന്‍ കള്ളടത്ത്, മനു പത്മനാഭന്‍ നായര്‍, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനര്‍: ഡിക്‌സണ്‍ പൊഡുത്താസ്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്: വി.എസ്. വിനായക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ മോഹന്‍. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്‌കോവിലകം. കോ-ഡയറക്ടര്‍: അര്‍ഫാസ് അയൂബ്. ചീഫ് അസോഷ്യേറ്റ് ഡയക്ടര്‍: സോണി ജി. സോളമന്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് : ബബിന്‍ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങള്‍: വിനായക് ശശികുമാര്‍. ചമയം: രതീഷ് വിജയന്‍. പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. കളറിസ്റ്റ്: ലിജുപ്രഭാകര്‍. വിഎഫ്എക്‌സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷന്‍.

Related News