മമ്മൂക്കയാണ് താൻ സിനിമയിലെത്താനുള്ള ഏറ്റവും വലിയ  ഇൻസ്പിറേഷൻ; മന്ദാകിനി എന്ന സിനിമയിൽ അഭിനയിച്ചതിന് കുറിച്ചും; അജയ് വാസുദേവ് 

അജയ് വാസുദേവ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് മന്ദാകിനി, ഈ ചിത്രത്തിൽ അജയ് അടക്കം അഞ്ച് സംവിധായകരാണ് അഭിനയിക്കുന്നത്. ലാൽജോസ് ,ജിയോ ബേബി, ജൂഡ് ആന്റണി, അൽത്താഫ് സലിം എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി അജയ് വാസുദേവ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. സിനിമയിലേക്ക് താൻ എത്താനുള്ള ഇന്സ്പിറേഷൻ ഉണ്ടായത് മമ്മൂട്ടിയാണെന്നാണ് അജയ് പറയുന്നത്

താൻ സിനിമയിലെത്താനുള്ള ഇൻസ്പിരേഷൻ ഉണ്ടായത് ആരിൽ നിന്നെന്ന് ചോദിച്ചാൽ തനിക്ക് ഉള്ള ഉത്തരം ആദ്യം മമ്മൂക്ക എന്നുള്ള ഉത്തരമാണ് പിന്നീട് ജോഷി സാറും അജയ് പറയുന്നു. സിനിമയിൽ അഭിനയിക്കാൻ പ്രോചോദനം ഉണ്ടായത് മമ്മൂക്കയിൽ നിന്നുമാണെങ്കിൽ സംവിധാനത്തിൽ ജോഷി സാറുമായിരുന്നു. അജയ് പറയുന്നു

പിന്നെ മന്ദാകിനി എന്ന ചിത്രത്തിൽ അഭിനയിക്കാനുണ്ടായ സാഹചര്യ൦ ,ഈ ചിത്രത്തിലെ ഛായാഗ്രാഹകൻ ഷിജു താൻ അസിസ്റ്റന്റ് ഡയറക്ടർ ആയി നിൽക്കുന്ന സമയത്തു ഒരു ക്യാമറ മാൻ കൂടിയായിരുന്നു , അങ്ങനെ ഷിജുവാണ് ഈ സിനിമയിലേക്ക് ക്ഷണിച്ചത്, ഞാൻ സാധാരണ അവന്റെ സിനിമയുടെ കഥയും ,അവനോടു എന്റെ സിനിമയുടെ കഥയും പറയാറുണ്ട് , അങ്ങനെയാണ് അവൻ മന്ദാകിനിയെ കുറിച്ച് പറയുന്നത്, അതിൽ അഞ്ച് ഡയറക്ടർ മാർ ആണ് അഭിനയിക്കുന്നതെന്നും പറഞ്ഞത് അജയ് വാസുദേവ് പറയുന്നു