‘മലയാളി പ്രേക്ഷകര്‍ ഒരു തവണയെങ്കിലും കാണണം എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി നിര്‍ദ്ദേശിക്കുന്നു..’

ഒരുപറ്റം യുവ അഭിനേതാക്കളുള്ള വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവ് ഒരു ത്രില്ലറാണ്. പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാത്ത ചിത്രം ഒരു തവണകാണണമെന്ന് അജയന്‍ കരുനാഗപ്പള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തീയേറ്ററുകളില്‍ repeat watch ഉണ്ടായില്ലെങ്കിലും മലയാളി പ്രേക്ഷകര്‍ #നൈറ്റ്ഡ്രൈവ് എന്ന സിനിമ ഒരു തവണയെങ്കിലും കാണണം എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി നിര്‍ദ്ദേശിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പ് വായിക്കാം

മനുഷ്യന്റെ ബുദ്ധിയെയും അവന്റെ ചിന്തയിലേക്കുള്ള വിഭവങ്ങളുടെ സ്വീകാര്യതയെയും ഏറ്റവും കൃത്യമായി പരിഗണിച്ചു ബഹുമാനിക്കുന്ന പുതു തലമുറ creators അടക്കിവാഴുകയാണ് ഏറെക്കുറെ കലയുടെ ഏതു മേഖലയും..
സിനിമയും അതിൽ നിന്നും ഒട്ടും വിഭിന്നമല്ല..
തീർത്തും കച്ചവടതാല്പര്യത്തോടെ മാത്രം സൃഷ്ടിക്കപ്പെട്ട ഒരു മലയാളചലച്ചിത്രമാണ് അഭിലാഷ് പിള്ള എഴുതി വൈശാഖ് സംവിധാനം ചെയ്തു ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്നാ ബെൻ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ #നൈറ്റ്‌ഡ്രൈവ്.
എന്നാൽ മുഖവുര ആയി കുറിക്കപ്പെട്ട വസ്തുതകളെ നീതികരിക്കുന്നതും കുറച്ചെങ്കിലും appreciate ചെയ്യപ്പെടേണ്ടതുമായ നല്ല സമീപനം #നൈറ്റ്‌ഡ്രൈവിന്റെ പിന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു എന്ന് സമ്മതിച്ചേ മതിയാവൂ..
യാഥാർത്ഥ്യം ഇതായിരിക്കെ #നൈറ്റ്‌ഡ്രൈവ് അത്ര കണ്ടു പ്രകീർത്തിക്കപ്പെട്ടതായി തോന്നുന്നില്ല..
(ഈയുള്ളവനും ഇതിനെ കൊട്ടകകാഴ്ചയാക്കിയില്ല എന്നു സമ്മതിച്ചു ക്ഷമ ചോദിക്കുന്നു..)
സാധാരണയായി മലയാളസിനിമകളിൽ കണ്ടു വരുന്ന predictable moments ഒന്നും തന്നെ സമ്മാനിക്കുന്നില്ലെന്നു മാത്രമല്ല, ചിത്രത്തിൽ അണിചേർന്നു വരുന്ന ഓരോ ദൃശ്യങ്ങളും സംഭവപരമ്പരകളും നമ്മുടെ Orthodox ബോധ്യങ്ങളെ ചവറ്റുകുട്ടയിലെറിയാൻ തക്കതായ ആയാസം ചെലുത്തി എഴുതിയതെന്നു നമുക്ക് അനുഭവപ്പെടുകയും ചെയ്യും..ഇൻഡസ്ട്രിയിൽ Commercial movies നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് magnetic fan audience ന്റെ കരുതൽ ശേഖരമില്ലാത്ത നടീ-നടന്മാരെ വെച്ചു പടം പിടിച്ചു വിജയിപ്പിക്കുക എന്നുള്ളത്.. ഒരുപക്ഷെ ഈ സിനിമയ്ക്ക് കാലിടറിയതും അത്തരത്തിൽ ഒരു തെരഞ്ഞെടുപ്പു മാനദണ്ഡത്തെ പിൻപറ്റാൻ സാഹസം കാട്ടിയത് കൊണ്ടാവാം.. തീയേറ്ററുകളെ ഉത്സവപറമ്പാക്കിയില്ലെങ്കിലും കണ്ടിറങ്ങുന്നവരുടെ ചുണ്ടിൽ തൃപ്തിയുടെ ഒരു പുഞ്ചിരി ശേഷിപ്പിക്കാൻ ഉദകുന്ന അത്യാവശ്യം content #നൈറ്റ്‌ഡ്രൈവിൽ ഉണ്ടായിരുന്നുവെന്നു ഞാൻ അടിവരയിടും.. ആ പുഞ്ചിരി കൊളുത്തുന്ന പ്രേരണയിൽ നിന്നും അടുത്ത കാഴ്ചയ്ക്ക് ആള് കൂടേണ്ടിയിരുന്ന above average ശ്രമം..
തീയേറ്ററുകളിൽ repeat watch ഉണ്ടായില്ലെങ്കിലും മലയാളി പ്രേക്ഷകർ #നൈറ്റ്‌ഡ്രൈവ് എന്ന സിനിമ ഒരു തവണയെങ്കിലും കാണണം എന്ന് ഞാൻ ആത്മാർത്ഥമായി നിർദ്ദേശിക്കുന്നു..
. (അജയൻ കരുനാഗപ്പള്ളി )
Gargi