ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങുമെന്ന് ചിത്രത്തിൻറെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ ടീസർ സെൻസർ ചെയ്തതായി സംവിധായകൻ ജിതിൻ ലാൽ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ്.
മൂന്ന് കഥാപാത്രങ്ങളെയാണ് അജയന്റെ രണ്ടാം മോഷണത്തിൽ ടോവിനോ എത്തുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിൽ നിന്നുള്ള മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീങ്ങനെയാണ് കഥാപാത്രങ്ങളുടെ പേര്.കൃതി ഷെട്ടിയാണ് നായിക. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ബേസിൽ ജോസഫ്, ഹരീഷ് ഉത്തമൻ, സുധീഷ്, ശിവജിത്ത് പത്മനാഭൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി എന്നിവരാണ് സിനിമയിലെ താരങ്ങൾ.
ദീപു പ്രദീപിന്റെ അധിക തിരക്കഥയിൽ സുജിത്ത് നമ്പ്യാർ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജോമോൻ ടി ജോണാണ്. ദിബു നൈനാൻ തോംസാണ് സംഗീതസംവിധായകൻ.യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം പൂർണമായും ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്.മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുക
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തിയ്യേറ്ററില്‍ മികച്ചാഭിപ്രായമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ…
സോഷ്യലിടത്തെ വൈറല്‍ താരമാണ് ലയന കുറുപ്പ്. തന്റെ പരിമിതികളെ ഊര്‍ജ്ജമാക്കി നിരവധി പേര്‍ക്ക് പ്രചോദനം പകരുകയാണ് ലയന. ഫോട്ടോഷൂട്ടുകളിലൂടെയാണ് ലയന…
നടന്‍ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍…